Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജിനി ദിലീപിന്‍െറ മൃതദേഹം ഇന്ന് നാട്ടില്‍ സംസ്കരിക്കും

text_fields
bookmark_border

ഖമീസ് മുശൈത്: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കഴിഞ്ഞ ആഴ്ചയില്‍ ഖമീസില്‍ മരണപ്പെട്ട കോട്ടയം ചിങ്ങവനം, നീലംപേരൂര്‍ ഭാസ്കരന്‍േറയും ലളിതാമ്മയുടേയും മകള്‍ രഞ്ജിനി ദിലീപിന്‍െറ (33) മൃതദേഹം നാട്ടില്‍ സംസ്കരിക്കും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഭര്‍ത്താവ് ദിലീപിന്‍െറ ചെങ്ങന്നൂരുള്ള വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ റിയാദ് വഴി പുറപ്പെട്ട സൗദി എയര്‍ലെന്‍സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. മൂന്ന് വര്‍ഷമായി ഖമീസിലെ അല്‍ അഹ്ലി ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിനി ഏതാണ്ട് ഒരുമാസത്തെ ചികിത്സക്ക് ശേഷം ഈ മാസം മൂന്നാം തീയതിയാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കുടുംബത്തോടൊപ്പം നാട്ടിലേക്ക് വിട്ടിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റ് സഹായത്തിനുമായി അസീര്‍ പ്രവാസി സംഘടനാ നേതാക്കളും ദിലീപിന്‍െറ കമ്പനി അധികൃതരും സഹായത്തിനുണ്ടായിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story