Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ചേരി സ്വദേശി തബൂക്കില്‍ നിര്യാതനായി

text_fields
bookmark_border

തബൂക്ക്: മലപ്പുറം മഞ്ചേരി മുട്ടിപ്പാലം ഉള്ളാടം കുന്ന് സ്വദേശി ചെമ്മിനിക്കര റഷീദ് (40) തബൂക്കില്‍ നിര്യാതനായി. രണ്ടുദിവസം മുമ്പ്് രാവിലെ ഹോട്ടലില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
പത്തൊമ്പത് വര്‍ഷമായി തബൂക്കില്‍ ഡ്രൈവറാണ്. മൃതദേഹം കിങ് ഫഹദ് ഹോസ്പിറ്റലില്‍ സുക്ഷിച്ചിരികകുകയാണ്.പരേതനായ ചെമ്മിനിക്കര അഹമ്മദാണ് പിതാവ്. മാതാവ്: മറിയുമ്മ. ഭാര്യ: സാബിറ. മക്കള്‍: ഫാത്തിമ റന, റയാന്‍, മുഹമ്മദ് റസല്‍ (മൂന്ന് മാസം). സഹോദരങ്ങള്‍: ഹംസ, അലി (ഇരുവരും തബൂക്ക്)
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാലി പട്ടിക്കാട്,ബഷീര്‍ കുട്ടായി, സിറാജ് എറണാകുളം, ഉണ്ണി മുണ്ടുപറമ്പ് എന്നിവര്‍ സഹായത്തിനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story