Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമവായ സാധ്യതകള്‍ തേടി  സിറിയന്‍ പ്രതിപക്ഷ സമ്മേളനം തുടങ്ങി

text_fields
bookmark_border
സമവായ സാധ്യതകള്‍ തേടി  സിറിയന്‍ പ്രതിപക്ഷ സമ്മേളനം തുടങ്ങി
cancel

റിയാദ്: സിറിയയിലെ ആഭ്യന്തര പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണുന്നതിന്‍െറ സാധ്യതകള്‍ തേടി പ്രതിപക്ഷ കക്ഷികളുടെയും വിപ്ളവ പാര്‍ട്ടികളുടെയും സമ്മേളനത്തിന് റിയാദില്‍ തുടക്കമായി. സിറിയന്‍ നേതൃത്വവുമായി രാഷ്ട്രീയചര്‍ച്ചകള്‍ നടത്താനുള്ള സംയുക്തസമിതിക്ക് സമ്മേളനം രൂപം നല്‍കും. വിവിധ പാര്‍ട്ടികളെയും സംഘടനകളെയും സിവില്‍, സൈനിക വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 65 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍െറ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സ്വേഛാധിപതി ബശ്ശാറുല്‍ അസദിനെ താഴെയിറക്കി സിറിയയുടെ ഭരണം സ്വതന്ത്രവും ജനാധിപത്യപരവുമായ സംവിധാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള സാധ്യത തെളിയുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക എന്നതാണ് സമ്മേളനത്തിന്‍െറ പ്രധാന ലക്ഷ്യം. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് തേടുന്നതെന്ന് സൗദി ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ പലരാജ്യങ്ങളിലായിട്ടാണുള്ളതെന്നും പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ കക്ഷികളുടെ നേതാക്കളിലൊരാളായ ഖാലിദ് ഖോജയും വ്യക്തമാക്കിയിരുന്നു. 
സമ്മേളനത്തിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഏകീകരണ കമ്മിറ്റിയുടെ 20 പേര്‍, വിപ്ളവ പോരാട്ട വിഭാഗത്തിലെ സൈനിക നേതൃത്വത്തില്‍ നിന്ന് 15 പേര്‍, സ്വതന്ത്രരായ പൗര പ്രമുഖര്‍, മതനേതാക്കള്‍ എന്നിവരെ പ്രതിനിധീകരിച്ച് 25 പേര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബശ്ശാര്‍ ഭരണത്തിനെതിരെ പോരാടുന്ന സ്വതന്ത്ര സൈന്യം, സിറിയന്‍ വിപ്ളവകാരികള്‍, ശാം മുന്നേറ്റ സൈന്യം, നൂറുദ്ദീന്‍ സന്‍കി വിഭാഗം, ഫലീഖുശ്ശാം, അഹ്റാറുശ്ശാം, പ്രതിപക്ഷ ദേശീയസഖ്യം, ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള ദേശീയ ഏകോപനസമിതി, രാജ്യത്തിനകത്തും പുറത്തുമുള്ള പ്രതിപക്ഷ സംഘടനകളുടെ പൊതുവേദിയായ കെയ്റോ കോണ്‍ഫറന്‍സ്, പാശ്ചാത്യ പിന്തുണയുള്ള ദക്ഷിണ മുന്നണി, ജയ്ശുല്‍ ഇസ്ലാം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് റിയാദിലത്തെിയിരിക്കുന്നത്. ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള വിപ്ളവം യഥാര്‍ഥ വിപ്ളവമാണെന്നും സിറിയയുടെ ഭരണം ഏറ്റെടുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ശക്തരാണെന്നും തെളിയിക്കാനുള്ള അവസരമാണ് സമ്മേളനം നല്‍കുന്നത്. സിറിയയില്‍ അധികാരമാറ്റം തന്നെയാണ് പോംവഴിയെന്ന് അമേരിക്കയും റഷ്യയുമുള്‍പ്പെടെ ധാരണയിലത്തെിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സമ്മേളനത്തോടെ ബശ്ശാറിന്‍െറ ഭാവി നിര്‍ണയിക്കപ്പെടുമെന്നാണ് കരുതുന്നത്. ഭാവി സിറിയയുടെ രാഷ്ട്രീയത്തില്‍ ബശ്ശാര്‍ കുടുംബത്തിന് പങ്കുണ്ടാവില്ളെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത് സിറിയന്‍ ഭരണമാറ്റത്തിന്‍െറ വ്യക്തമായ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story