യു.എസ് സേനാ മേധാവി ഡപ്യൂട്ടി കിരീടാവകാശിയെ കണ്ടു
text_fieldsറിയാദ്: അമേരിക്കന്‍ സേനയിലെ വിദേശ ഓപറേഷനുകളുടെ ചുമതലയുള്ള സെന്‍ട്രല്‍ കമാന്‍ഡിന്‍െറ മേധാവി ലോയിഡ് ജെയിംസ് ഓസ്റ്റിന്‍ സൗദിയില്‍ എത്തി. റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ അദ്ദേഹം സൗദി ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികസഹകരണവും അറബ് മേഖലയിലെ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി പറഞ്ഞു. കൂടിക്കാഴ്ചയില്‍ സൗദി സേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജന. അബ്ദുറഹ്മാന്‍ അല്‍ ബുന്‍യാന്‍, പ്രതിരോധമന്ത്രിയുടെ ഓഫിസിന്‍െറ ചുമതല വഹിക്കുന്ന റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഫഹദ് അല്‍ ഈസ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക, മധ്യേഷ്യ, അഫ്ഗാന്‍, ഇറാഖ് എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങളുടെ ചുമതലയുള്ള സെന്‍ട്രല്‍ കമാന്‍ഡ് ഒന്നാം ഗള്‍ഫ് യുദ്ധം, അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ തുടങ്ങി നിരവധി സൈനിക ഓപറേഷനുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഇറാഖിലെ അമേരിക്കന്‍ സേനയുടെ അവസാന കമാന്‍ഡിങ് ജനറല്‍ ആയിരുന്ന ലോയിഡ് ഓസ്റ്റിന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥാനത്തത്തെുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ പൗരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
