Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുറൈദയില്‍  വയനാട് സ്വദേശി  വാഹനാപകടത്തില്‍ മരിച്ചു

text_fields
bookmark_border

ബുറൈദ: ബുറൈദക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മാനന്തവാടി മുണ്ടക്കുറ്റി വരണ്ടയില്‍ സുലൈമാന്‍-ബീപാത്തു ദമ്പതികളുടെ മകന്‍ മുജീബാണ് (35) മരിച്ചത്. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി ജാഫറിന് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. നഗരത്തില്‍നിന്ന് 80 കി.മീ. അകലെ ഖുവാറ ഗ്രാമത്തില്‍ ബഖാല നടത്തിയിരുന്ന മുജീബ് നാട്ടില്‍ പോകുന്നതിനായി സ്പോണ്‍സറെ കണ്ട് രേഖകള്‍ ശരിയാക്കുന്നതിനും വിമാന ടിക്കറ്റ് എടുക്കുന്നതിനും പരിചയക്കാരനായ വടക്കേ ഇന്ത്യക്കാരന്‍െറ വാഹനത്തില്‍ ബുറൈദക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. നഗരത്തിലത്തൊന്‍ 15 കി.മീ മാത്രം അവശേഷിക്കെ പിന്നില്‍ നിന്ന് അമിതവേഗതയിലത്തെിയ വാഹനം ഇവര്‍ സഞ്ചരിച്ച കാറില്‍ വന്നിടിക്കുകയായിരുന്നു. പിന്‍സീറ്റിലിരുന്ന മുജീബ് തലക്ക് ക്ഷതമേറ്റ് തല്‍ക്ഷണം മരിച്ചു. ഭാര്യ ഹംസത്ത്. മക്കള്‍ ദില്‍ന, പൊന്നു , ഹിസാന, മുഹമ്മദ്  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story