കെട്ടിടനിര്‍മാണ വിപണന കേന്ദ്രങ്ങളില്‍ തൊഴില്‍ മന്ത്രാലയ പരിശോധന
text_fieldsറിയാദ്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍പന നടത്തുന്ന 2000 കേന്ദ്രങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി.
170 നിയമലംഘനങ്ങള്‍ കണ്ടത്തെിയതായും 67 സ്ഥാപനങ്ങള്‍ അടപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. നിയമലംഘനം നടത്തിയതായി തെളിഞ്ഞ 126 സ്ഥാപനങ്ങളുടെ ഉടമകളില്‍നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അനധികൃത തൊഴിലാളികളെ കണ്ടത്തെിയതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. പിടിയിലായ തൊഴിലാളികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
സ്വര്‍ണാഭരണ വില്‍പന കേന്ദ്രങ്ങളിലും അധികൃതര്‍ തെരച്ചില്‍ നടത്തിയിരുന്നു. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിചെയ്യിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ നിയമലംഘകര്‍ക്കെതിരെ രണ്ട് വര്‍ഷം തടവും 10 ലക്ഷം വരെ റിയാല്‍ പിഴയുമാണ് ശിക്ഷ വിധിക്കുക. ഉടമ വിദേശിയാണെങ്കില്‍ അയാളെ നാടുകടത്തുകയും ചെയ്യും.
ഇതിനുപുറമെ നിയമലംഘകരുടെ പേരുവിവരങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പരസ്യപ്പെടുത്തുകയും അഞ്ചു വര്‍ഷം വരെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
വരും നാളുകളില്‍ കച്ചവട കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പരിശോധന നടപടികള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണി അനധികൃത തൊഴിലാളികളില്‍നിന്ന് മുക്തമാക്കുക, സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് പരിശോധനയുടെ ലക്ഷ്യം. സ്ഥാപനങ്ങളും വ്യക്തികളും രാജ്യത്തെ നിയമവ്യവസ്ഥയോട് പൂര്‍ണമായും സഹകരിക്കണമെന്നും അല്ലാത്തപക്ഷം ശിക്ഷ നടപടി നേരിടേണ്ടി വരുമെന്നും തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.