സിഫ് ടൂര്‍ണമെന്‍റ്: അല്‍നൂര്‍ ഇന്‍റര്‍ സ്കൂള്‍, റിഹാബ് എഫ്.സി യാമ്പു എന്നിവക്ക് വിജയം
text_fieldsജിദ്ദ: ജിദ്ദയില്‍ നടക്കുന്ന സിഫ് ഫുട്്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ എഴാംദ ിവസത്തെ ആദ്യമത്സരത്തില്‍ അല്‍നൂര്‍ ഇന്‍റര്‍ സ്കൂള്‍ മറുപടിയില്ലാത്ത മൂന്ന്ഗോളുകള്‍ക്ക് മഹദ്അല്‍ഉലൂം ഇന്‍റര്‍ നാഷണല്‍ സ്കൂളിനെ പരാജയപെടുത്തി. മുഹമ്മദ് സൈഫ് ദിലൈര്‍ ഒന്നും മുഹമ്മദ് സുല്‍ത്താന്‍ രണ്ടും ഗോള്‍ നേടി. മികച്ച കളിക്കാരനായ അല്‍നൂര്‍ സ്കൂളിന്‍െറ മുഹമ്മദ് സൈഫ് ദിലൈറിന് മഹദ് അല്‍ഉലൂം ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഡയറക്്ടര്‍ റഫീഖ്മുല്ല സമ്മാനിച്ചു.
രണ്ടാം മത്സരത്തില്‍ ബി ഡിവിഷനില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ടെക്നോ പെയിന്‍റ്സ് യുനൈറ്റഡ് സ്പോര്‍ട്സ് ക്ളബ് എ യെ റിഹാബ് എഫ്.സി യാമ്പു പരാജയപെടുത്തി. ആദ്യപകുതിയില്‍ യുനൈറ്റഡ് സ്പോര്‍ട്സ് ക്ളബ് ഒരുഗോളിനു മുന്നിലായിരുന്നു. കളിയുടെ 22ാം മിനുട്ടില്‍ ഇടതുമൂലയില്‍നിന്ന് ഉയര്‍ന്നുവന്ന പന്ത് ഹെഡ് ചെയ്ത് അബൂബക്കര്‍ തല്‍ഹത്താണ് ആദ്യഗോള്‍ നേടിയത് (1-0). റിഹാബ് എഫ്.സി യാമ്പു ഇടക്കുവെച്ച് മുഹമ്മദ് യൂനുസിനെ ഇറക്കി നടത്തിയ പരീക്ഷണം ഉടന്‍ തന്നെ വിജയംകണ്ടു. ഇറങ്ങി മൂന്നാംമിനുട്ടില്‍തന്നെ സ്കോര്‍ ചെയ്തു.കളിയവസാനിക്കാന്‍ ഏഴുമിനുട്ട് ബാക്കിനില്‍ക്കെ വിജയഗോളും റിഹാബ് എഫ്.സി യാമ്പു നേടി. റാഷിന്‍ ജലീലാണ് ഗോള്‍ നേടിയത്.
മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത യാമ്പു റിഹാബ് എഫ്സിയുടെ മുഹമ്മദ് യൂനുസിനു കെ.സി അബ്്ദുറഹ്്മാന്‍ ട്രോഫി നല്‍കി. മൂന്നാംമത്സരത്തില്‍ ശറഫിയ്യ ട്രേഡിങ്, സബീന്‍ എഫ്.സിയെ സമനിലയില്‍ തളച്ചു.
ഒന്നാംപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ പതിമൂന്നാം മിനുട്ടില്‍ ശറഫിയ്യ ട്രേഡിങ് സബീന്‍ ഗോള്‍കീപ്പര്‍ സലാമാണ് ആദ്യം കീഴടങ്ങിയത്, എ.സി.സിയുടെ ജാഫര്‍ അലിയില്‍നിന്ന് പന്ത് സ്വീകരിച്ച ഇമാദ് ബോക്സിനകത്തേക്ക് കയറി തന്നെ മാര്‍ക്ക് ചെയ്തിരുന്ന രണ്ടു പ്രതിരോധ നിരക്കാരെയും ഗോള്‍കീപ്പറെയും സമര്‍ഥമായി കബളിപ്പിച്ചുപന്ത് നെറ്റിലാക്കി(1-0 ). തുടര്‍ന്ന് ഇമാദിനെ പൂട്ടാന്‍ രണ്ടുകളിക്കാരെ നിയോഗിച്ച ശറഫിയ്യ ട്രേഡിങ് സബീന്‍ കോച്ചിന്‍െറ നീക്കം ഫലം കണ്ടു.
മറുഭാഗത്ത് ഗോള്‍മടക്കാന്‍ ആശിക് ഉസ്മാന്‍ ഒറ്റക്ക് നടത്തിയ നീക്കത്തിനൊടുവില്‍ ബോക്സില്‍നിന്ന് പോസ്്റ്റിലേക്ക് നിറയൊഴിച്ചു (1-1). മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ആഷിക് ഉസ്മാനു ‘ഗള്‍ഫ് മാധ്യമം’ എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്രാഹിം ട്രോഫി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.