Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2015 1:42 PM IST Updated On
date_range 31 March 2017 12:35 AM ISTവാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു
text_fieldsbookmark_border
ദമ്മാം: ദമ്മാം-ജുബൈല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഫുട്ബാള്‍ താരം മരിച്ചു. പാലക്കാട് കല്‍മണ്ഡപം അല്‍മുബാറക് മന്‍സിലില്‍ മുഹമ്മദ് സഈദിന്‍െറ മകന്‍ യുസുഫ് മുഹമ്മദ് (25) ആണ് മരിച്ചത്. രാസ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജെംസ് എന്ന കമ്പനിയിലെ ഹെവി ഡ്രൈവറായിരുന്നു. വെള്ളിയാഴ്ച ജുബൈലില്‍ നിന്ന് ജോലിയാവശ്യാര്‍ഥം ദമ്മാമിലേക്ക് പോകുന്നതിനിടെ ജുബൈല്‍ ചെക്ക് പോയന്‍റിന് സമീപം യൂസുഫ് ഓടിച്ച ടാങ്കര്‍ മറിഞ്ഞ് തീ പിടിച്ചായിരുന്നു അപകടം.
ഖത്തീഫില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. അവിവാഹിതനാണ്. മാതാവ് ശാഹിദ. മൃതദേഹം ഖതീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍. ജുബൈല്‍ യൂത്ത് ഇന്ത്യ ഫുട്ബാള്‍ ക്ളബിലെ കളിക്കാരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story