വാഹനാപകടത്തില്‍ സ്വദേശി വനിതയുടെ മരണം; മലയാളി ഡ്രൈവര്‍ക്ക് 2.55 ലക്ഷം റിയാല്‍ പിഴ ശിക്ഷ
text_fieldsജുബൈല്‍: നിര്‍ത്തിയിട്ട ട്രെയിലറില്‍ പിക്കപ്പ് ഇടിച്ച് സ്വദേശി വനിത മരിച്ച സംഭവത്തില്‍ കുറ്റവാളിയെന്ന് കണ്ടത്തെിയ മലയാളിക്ക് രണ്ടരലക്ഷം റിയാല്‍ പിഴ ശിക്ഷ. ജുബൈല്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം പേയാട് പ്ളാവിളക്കോട് സ്വദേശി ഗിരീഷ് കുമാര്‍ (43) ആണ് ഇത്രയും വലിയ തുക അടക്കേണ്ടത്. 2011ലാണ് തിരുവനന്തപുരത്തുള്ള ഏജന്‍റ് വഴി വിസ സംഘടിപ്പിച്ച് ഗിരീഷ് ജുബൈലില്‍ എത്തിയത്. വീട്ടു ഡ്രൈവറായി ജോലി ചെയ്തുവരവേ സ്പോണ്‍സര്‍ ഗിരീഷിനെ ട്രെയിലര്‍ ഓടിക്കാന്‍ ഏല്‍പിക്കുകയായിരുന്നു. ദമ്മാമില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ നാരിയയില്‍ സ്പോണ്‍സര്‍ ഏറ്റെടുത്ത·പ്രോജക്ടില്‍ ആയിരുന്നു ജോലി. ട്രെയിലര്‍ ഓടിക്കാന്‍ വേണ്ട ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഗിരീഷ് വിസമ്മതിച്ചുവെങ്കിലും 10 വീലുള്ള വാഹനം നിര്‍ബന്ധിച്ച് ഓടിപ്പിക്കുകയായിരുന്നുവത്രെ.
2012 നവംബര്‍ 7നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. നാരിയ-നീറ റോഡരികില്‍ നിര്‍ത്തിയിട്ട ട്രെയിലറിനു പിന്നില്‍ സ്വദേശി ഓടിച്ചു വന്ന പിക്കപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയും ഒപ്പം യാത്ര ചെയ്ത സഹോദരി മരിക്കുകയും ചെയ്തു. വാഹനമോടിക്കുമ്പോള്‍ ഗിരീഷിനു ലൈസന്‍സോ ഇന്‍ഷുറന്‍സ് സുരക്ഷയോ ഇല്ളെന്ന് പിന്നീട് കോടതി കണ്ടത്തെി. ഇതേ തുടര്‍ന്നാണ് ജയിലില്‍ അടക്കാനും രണ്ടരലക്ഷത്തിലേറെ റിയാല്‍ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചത്. മരിച്ച വനിതയുടെ കുടുംബത്തിനു ഒന്നര ലക്ഷവും പരിക്കേറ്റ സഹോദരന് 1,05,00 0റിയാലും നല്‍കാനുമാണ് വിധി.കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുന്ന ഗിരീഷിന്‍െറ കുടുംബത്തിന്‍െറ സ്ഥിതി വളരെ പരിതാപകരമാണ്. ഭാര്യ ശ്രീകലയും 18ഉം 16 വയസുള്ള പെണ്‍മക്കളും പ്രായമായ മാതാവുമാണ് വീട്ടിലുള്ളത്. ശ്രീകല ജുബൈല്‍ എംബസി സേവനകേന്ദ്രത്തേയും ഇന്ത്യന്‍ എംബസി അധികൃതരേയും ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ടെങ്കിലും നിസ്സഹായനാണെന്നായിരുന്നു മറുപടി. ജുബൈല്‍ സേവനകേന്ദ്രം പ്രവര്‍ത്തകര്‍ മന്ത്രി കെ.സി ജോസഫിനും നിവേദനം നല്‍കിയിട്ടുണ്ട്. ഗിരീഷിന്‍െറ കുടുംബം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മന്ത്രി കെ.സി ജോസഫിനേയും കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.