Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകഴിഞ്ഞ മഴയില്‍...

കഴിഞ്ഞ മഴയില്‍ ജിദ്ദയില്‍ തകര്‍ന്നത് 600 വീടുകള്‍, 800 വാഹനങ്ങള്‍

text_fields
bookmark_border

ജിദ്ദ: രണ്ടാഴ്ച മുമ്പ് ജിദ്ദയിലുണ്ടായ കനത്ത മഴയില്‍ 800 വാഹനങ്ങള്‍ക്കും 600 വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കണക്ക്. മഴക്കെടുതിയിലെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്ന സമിതിയുടെ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. സിവില്‍ ഡിഫന്‍സ്, ഗവര്‍ണറേറ്റ്, ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ 16 സമിതികള്‍ക്ക് കീഴിലാണ് നാശനഷ്ടങ്ങള്‍ കണക്കാക്കിയത്. 
വീടുകള്‍ തകര്‍ന്ന 130ലധികം കുടുംബങ്ങള്‍ക്ക് പകരം താമസസൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മഴയെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ രാവിലെ എട്ടുമണി മുതല്‍ അഞ്ച് വരെ സമിതി പ്രവര്‍ത്തിക്കുന്നതായി മക്കമേഖല സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ സഈദ് ബിന്‍ സര്‍ഹാന്‍ പറഞ്ഞു. 20 ദിവസമാണ് ഇതിനായി നേരത്തെ തീരുമാനിച്ചത്. ഇനി രണ്ടുദിവസം മാത്രമാണ് ശേഷിക്കുന്നത്. ആളുകള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ഓഫീസ് മുഴുസമയം പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകള്‍ താമസയോഗ്യമല്ലാത്തവര്‍ക്ക് ഉടനെ ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്‍റുകളില്‍ താമസ സൗകര്യം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story