Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീണ്ടും മയക്കു മരുന്നു...

വീണ്ടും മയക്കു മരുന്നു വേട്ട;  ലക്ഷക്കണക്കിന് ഗുളികകള്‍ പിടികൂടി

text_fields
bookmark_border

റിയാദ്: നഗരത്തില്‍ മൂന്ന് വാഹനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് മയക്കു മരുന്ന് ഗുളികകള്‍ പിടികൂടി. രണ്ട് ട്രക്കുകളിലും ബസിലുമായി കൊണ്ടുവന്ന 16 ലക്ഷത്തോളം ഗുളികകളാണ് നാര്‍കോട്ടിക് വിഭാഗം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്വദേശികളെയും രണ്ട് തുര്‍ക്കി പൗരന്മാരെയും പിടികൂടി. ട്രക്കിന്‍െറ വാതിലിനുള്ളിലും കാബിനുള്ളിലുമായി പ്ളാസ്റ്റിക് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍. സ്വകാര്യ ബസിന്‍െറ ടയറിനുള്ളിലായിരുന്നു മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത്. പ്രതികളെയും വാഹനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് തബൂക്ക് സേനയും മയക്കു മരുന്ന് ഗുളികകള്‍ പിടികൂടിയിരുന്നു. കടല്‍ തീരത്ത് ആളില്ലാതെ കാണപ്പെട്ട ചെറിയ സ്പീഡ് ബോട്ട് പരിശോധിച്ചപ്പോഴാണ്  8 ലക്ഷത്തില്‍ പരം ഗുളികകള്‍ കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudidrugs hunt
Next Story