ഒപെക് യോഗം ഇന്ന്; സൗദി നിലപാട് നിര്‍ണായകം
text_fieldsജിദ്ദ: എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെകി’ന്‍െറ സുപ്രധാനയോഗം ഇന്ന് വിയന്നയില്‍ ചേരും. എണ്ണവില അതിവേഗം കൂപ്പുകുത്തുന്ന സാഹചര്യം നേരിടുകയെന്നതാണ് അജണ്ട. ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഉല്‍പാദകരായ സൗദി അറേബ്യയുടെ നിലപാട് നിര്‍ണായകമാകും. എല്ലാ രാഷ്ട്രങ്ങളും ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായാല്‍ ഉല്‍പാദനം കുറക്കാമെന്ന നിലപാടില്‍ സൗദി അറേബ്യ എത്തിയിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും സൗദി ഇത് നിഷേധിച്ചു.
ഒപെകിന്‍െറ 168ാമത് യോഗമാണ് ഓസ്ട്രിയന്‍ തലസ്ഥാന നഗരിയില്‍ ചേരുന്നത്. കൂട്ടായ്മയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകയോഗത്തിനാണ് അരങ്ങൊരുങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ യോഗത്തില്‍ എടുക്കുന്ന ഏതു തീരുമാനവും എണ്ണ രാഷ്ട്രങ്ങളെയും ആകെ ലോകത്തെ തന്നെയും സാരമായി ബാധിക്കുന്നതാണ്. എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഉല്‍പാദം കുറക്കണമെന്ന ആവശ്യം ഏറെക്കാലമായി സൗദിക്ക് മുന്നിലുണ്ട്. എന്നാല്‍ അതിന് വഴങ്ങാന്‍ സൗദി ഒരുക്കമല്ല. എണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണെന്നും സ്വയം തിരുത്താന്‍ വിപണിക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും എണ്ണ മന്ത്രി അലി അന്നുഐമി പലതവണ വ്യക്തമാക്കിയിരുന്നു.
പ്രതിദിനം ഒരുകോടിയിലേറെ ബാരല്‍ എണ്ണയാണ് കഴിഞ്ഞ 12മാസവും സൗദി അറേബ്യ ഉല്‍പാദിപ്പിച്ചത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെകിലെ അതിശക്തമായ ഗള്‍ഫ് ബ്ളോക്ക് ഉല്‍പാദനം കുറക്കുമെന്ന ഒരുസൂചനയും ഇതുവരെ നല്‍കിയിട്ടില്ല.
എന്നാല്‍ ലാറ്റിന്‍ അമേരിക്കന്‍ പ്രതിനിധികളായ വെനസ്വേലയും ഇകഡോറും വില പിടിച്ചുനിര്‍ത്താന്‍ ഉല്‍പാദനം നിയന്ത്രിക്കണമെന്ന പക്ഷക്കാരാണ്. കഴിഞ്ഞമാസം ആദ്യം റിയാദില്‍ നടന്ന അറബ് -ലാറ്റിന്‍ അമേരിക്കന്‍ ഉച്ചകോടിയിലും ഇതുസംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും ധാരണയിലത്തൊന്‍ കഴിഞ്ഞിരുന്നില്ല. എണ്ണവിലയില്‍ വന്‍ ഇടിവു സംഭവിച്ച കഴിഞ്ഞ മാസങ്ങളില്‍ അടിയന്തര യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
പ്രതിദിനം മൊത്തം മൂന്നുകോടി ബാരലാണ് ഒപെകിലെ 12 അംഗരാജ്യങ്ങളുടെയും സംയുക്ത ഉല്‍പാദന ധാരണ. എന്നാല്‍ 3.15 കോടി ബാരലാണ് ഇപ്പോള്‍ പ്രതിദിനം വിപണിയിലത്തെുന്നത്. ഇതില്‍ പകുതിയിലേറെയും സൗദി ഉള്‍പ്പെടുന്ന ഗള്‍ഫ് ബ്ളോക്കിന്‍േറതാണ്. അതുകൊണ്ടുതന്നെ, സൗദി അറേബ്യയുടെ ആശീര്‍വാദത്തോടെ മാത്രമേ ഒപെകില്‍ ഏതുതീരുമാനവും വരികയുള്ളു.
സവിശേഷ സാഹചര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എത്ര ചെറിയ അളവിലുള്ള വിട്ടുവീഴ്ചയാണെങ്കിലും ലോക സാമ്പത്തിക രംഗത്തെ കാര്യമായി സ്വാധീനിക്കാന്‍ അതിനാകും എന്നതുതന്നെ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.