Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2015 2:09 PM IST Updated On
date_range 31 Aug 2015 2:09 PM ISTപി.എ അബ്ദുല്‍ ഖാദിറിന്‍െറ മരണത്തില്‍ അനുശോചിച്ചു
text_fieldsbookmark_border
റിയാദ്: വാഹനാപകടത്തില്‍ മരിച്ച തനിമ കലാസാംസ്കാരിക വേദി പ്രവര്‍ത്തകന്‍ പി.എ അബ്ദുല്‍ ഖാദിറിനെ തനിമ റിയാദ് സോണ്‍ അനുസ്മരിച്ചു. സൗത്ത് മേഖല ബത്ഹ ഈസ്റ്റ് ഏരിയയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. സ്നേഹവും കാരുണ്യവും നിറഞ്ഞ പെരുമാറ്റത്തിലൂടെ പ്രവര്‍ത്തകര്‍ക്കിടയിലും പുറത്തും സുപരിചിതനായിരുന്ന അദ്ദേഹമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ജീവകാരുണ്യ രംഗത്ത് ധാരാളം സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹത്തിന്‍െറ കാരുണ്യസ്പര്‍ശം അനുഭവിക്കാത്തവര്‍ വിരളമായിരുന്നു. സാധുജനങ്ങളോടും പ്രയാസമനുഭവിക്കുന്നവരോടും സഹാനുഭൂതിയോടെ ഇടപഴകിയിരുന്ന അദ്ദേഹത്തിന് പ്രവാസ ലോകത്ത് വിപുലമായ സൗഹൃദബന്ധങ്ങളുണ്ടായിരുന്നു. സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നവര്‍ക്ക് അത്താണിയായിരുന്ന അദ്ദേഹം നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നേടികൊടുത്തു. തനിമ ഏരിയ ഓര്‍ഗനൈസര്‍, യൂനിറ്റ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്‍െറ അകാല വേര്‍പാട് തനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് രക്ഷാധികാരി സഈദ് ഉമര്‍ അഭിപ്രായപ്പെട്ടു. ദമ്മാം, റിയാദ് എന്നിവിടങ്ങളിലായി ഇരുപത് വര്‍ഷത്തോളമാണ് പ്രവാസ ജീവിതം നയിച്ചത്.
എറണാകുളം ജില്ലയിലെ കളമശേരി പള്ളിലാംകര സ്വദേശിയാണ്. മുജീബ് കക്കോടി, അസ്ഹര്‍ പുള്ളിയില്‍, ഹുസൈന്‍ കൊടുങ്ങല്ലൂര്‍, സിദ്ദീഖ് ആലുവ, അലി ആറളം, അബ്ദുറഹ്മാന്‍ ഉലയ്യാന്‍, കെ.കെ.എ അസീസ്, അജ്മല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story