Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യന്‍ ഹാജിമാര്‍...

ഇന്ത്യന്‍ ഹാജിമാര്‍ എത്തി; ഹജ്ജ് മിഷന്‍ ഓഫിസ് കര്‍മനിരതം

text_fields
bookmark_border
മക്ക : ഇന്ത്യന്‍ ഹാജിമാര്‍ക്ക് മനുഷ്യസാധ്യമായ എല്ലാ സഹായങ്ങളും ചെയ്തെന്ന് ഉറപ്പുവരുത്തുകയാണ് മക്കയിലെ സജീവമായ ഹജ്ജ് മിഷന്‍ ഓഫിസ്. മദീനയില്‍ നിന്ന് ഇന്ത്യന്‍ ഹാജിമാര്‍ മക്കയിലത്തെി തുടങ്ങിയതോടെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കി പരാതികളുടെ പഴുതടക്കാനുള്ള ശ്രമത്തിലാണ് ഇന്‍ചാര്‍ജ് അബ്ദുസ്സലാമിന്‍െറ നേതൃത്വത്തിലുള്ള ഹജ്ജ് മിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും താല്‍ക്കാലികാടിസ്ഥാനത്തില്‍ സേവനത്തിനത്തെിയ വളണ്ടിയര്‍മാരുമൊക്കെ. 
ഹാജിമാര്‍ക്കു വേണ്ട സുരക്ഷിതത്വവും സൗകര്യങ്ങളും ശ്രദ്ധയോടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെന്ന സംതൃപ്തിയുണ്ടെന്ന് അബ്ദുസ്സലാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 5500 ഓളം ഹാജിമാര്‍ മക്കയില്‍ എത്തിക്കഴിഞ്ഞു. ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് അജ്യാദ്, മിസ്ഫല, ഉമ്മുല്‍ഖുറാ റോഡ് എന്നിവിടങ്ങളിലും ബാക്കി ഹാജിമാര്‍ക്ക് അസീസിയ്യയിലെ  മഹത്വതുല്‍ ബങ്കിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. അസീസിയ്യ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് ഹറമില്‍ എത്തുന്നതിനായി 250 ഹാജിമാര്‍ക്ക് ഒരു ബസ് എന്ന തോതില്‍ 24 മണിക്കൂറും വാഹനസൗകര്യമൊരുക്കിയിട്ടുണ്ട്. അസീസിയ്യയിലും ശിഅബ് ആമിറിലും 140 കിടക്കകളുള്ള രണ്ടു ആശുപ ത്രി സജ്ജീകരിച്ചിട്ടുണ്ട്. ഇതിലും 30 ഡിസ്പെന്‍സറികളിലുമായി 145 ഡോക്ടര്‍മാരും 150 പാരാ മെഡിക്കല്‍ സ്റ്റാഫും 260 മറ്റു ജോലിക്കാരും 60 ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്. ഹാജിമാരെ സഹായിക്കുന്നതിന് 300 ഹജ്ജ് മിഷന്‍ വളണ്ടിയര്‍യര്‍മാരും രംഗത്തുണ്ട്. 
കാണാതായ ഹാജിമാരെ കണ്ടത്തെുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ജനറല്‍ വെല്‍ഫെയര്‍ ഡെസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഹാജിമാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 0543891481 എന്ന നമ്പറിലും 8002477786 എന്ന ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം. മദീനയില്‍നിന്നു വരുന്ന ഹാജിമാര്‍ക്ക് മുത്വവ്വിഫ് ഒരുക്കിയ ബസ്സുകളില്‍ ബാഗേജുകള്‍ കൊണ്ടുവരാന്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രത്യേകം  വാഹനം ഒരുക്കിയതായി അബ്ദുസ്സലാം അറിയിച്ചു. കേരളത്തില്‍ നിന്നുള്ള വിവിധ സംഘടനകളുടെ വളണ്ടിയര്‍മാര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെച്ചതെന്നും ഈ വര്‍ഷവും പൂര്‍വാധികം ആവേശത്തോടെ അവര്‍ രംഗത്തുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story