Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2015 3:19 PM IST Updated On
date_range 26 Aug 2015 3:19 PM ISTഅസീറില്‍ മോഷണവും പടിച്ചുപറിയും വ്യാപകം; മലയാളിയെ കുത്തിപ്പരിക്കേല്പിച്ചു
text_fieldsbookmark_border
ഖമീസ് മുശൈത്: അസീറിന്‍െറ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അക്രമവും മോഷണവും വ്യാപകമാവുന്നു. കഴിഞ്ഞ ഞായറാഴ്ച ബൂഫിയ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് ഒടുവിലെ സംഭവം. അബഹ -ഖമീസ് പ്രധാന പാതയോരത്തിന് സമീപം മലപ്പുറം സ്വദേശികള്‍ നടത്തുന്ന ബൂഫിയയില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭക്ഷണ സാധനങ്ങള്‍ പാഴ്സല്‍ വാങ്ങി, വില നല്‍കാതെ പോകാനൊരുങ്ങിയ ഇവരോട് പണം ആവശ്യപ്പെട്ട ജീവനക്കാരനായ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ അസീസിനെ കുത്തിപരിക്കേല്‍പ്പിച്ചാണ് സംഘം കടന്നത്. ആക്രമണത്തെ തടഞ്ഞതിനാല്‍ അസീസിന്‍െറ കൈക്കാണ് പരിക്ക് പറ്റിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബൂഫിയക്ക് സമീപം പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ഷോപ്പിന് പുറത്ത് ഘടിപ്പിച്ചിരുന്ന സി.സി.ടി.വിയില്‍ പ്രതികളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ചിത്രങ്ങളുടെ സഹായത്തോടെ അന്നുതന്നെ പ്രതികളില്‍ മൂന്ന് പേരെ പിടികൂടി. അസീസിനെ കുത്തിയ ആള്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ അസീസ് ഇപ്പോള്‍ ഖമീസിലെ ജി.എന്‍.പി ആശുപത്രിയിലാണ്. ഖമീസ് -അബഹ പാതവക്കിലെ അല്‍ മുക്തി പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് കോഴിക്കോട് പതിമംഗലം സ്വദേശികളായ സഹോദരന്മാര് നടത്തുന്ന അല്‍ സനാഫ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച 3,500 റിയാലാണ് അക്രമികള്‍ അപഹരിച്ചത്. മധ്യാഹ്ന നമസ്കാരത്തിനായി കട അടക്കുന്ന സമയത്ത് മുഖം മറച്ച ഒരാള്‍ പെട്ടെന്ന് കടയിലേക്ക് കടന്ന് തോക്ക് ചൂണ്ടി കൗണ്ടറിലുണ്ടായിരുന്ന പണം കൊള്ളയടിക്കുകയായിരുന്നു. രണ്ട് പേരുണ്ടായിരുന്ന സംഘത്തിലെ ഒരാള്‍ ഈ സമയത്ത് നമ്പര്‍ രജിസ്റ്റര്‍ നമ്പര്‍ പോലുമില്ലാത്ത വാഹനവുമായി പുറത്ത് കാത്തു നില്ക്കുന്നുണ്ടായിരുന്നു. വിരലടയാള വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും കടയിലെ സി.സി ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുകയും ചെയ്തുവെങ്കിലും ആരെയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിന് അരമണിക്കുര്‍ മുമ്പ് ഖമീസ് സനാഇയ്യയിലും സമാനമായ സംഭവം ഉണ്ടായതായി അവിടെ ബക്കാല നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശികള്‍ പറഞ്ഞു. അവിടെ എത്തിയതും ഇതേ പ്രതികള്‍ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അസീസിയയില്‍ കൊല്ലം ചടയമംഗലം സ്വദേശി നടത്തുന്ന ബക്കാലയുടെ ഷട്ടര്‍ പൊളിക്കാനുള്ള ശ്രമവും നടന്നിരുന്നു. രാവിലെ കട തുറക്കാനത്തെിയപ്പോഴാണ് ഷട്ടറിന്‍െറ വശങ്ങളില് ലിവര്‍ ഉപയോഗിച്ച് തുറക്കാനുള്ള ശ്രമം നടത്തിയതായി കണ്ടത്. അന്നേ ദിവസം തന്നെ ദര്‍ബില്‍ കൊല്ലം ഇളമ്പഴന്നൂര്‍ സ്വദേശി നടത്തിയിരുന്ന മൊബൈല്‍ ഷോപ്പില്‍ ഉച്ചയോടെ സി.ഐ.ഡി എന്ന് പരിചയപ്പെടുത്തി രണ്ട് പേര് വന്ന് പഴ്സ് പരിശോധിച്ച് 4,000 റിയാല്‍ തട്ടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story