Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2015 2:16 PM IST Updated On
date_range 17 Aug 2015 2:16 PM ISTഅത്യാഹ്ളാദ പൂര്‍വം സ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
റിയാദ്: സ്വതന്ത്ര ഇന്ത്യയുടെ 69ാം വാര്‍ഷികം പ്രവാസ ഇന്ത്യന്‍ സമൂഹം സമുചിതമായി കൊണ്ടാടി. മറ്റ് ഗള്‍ഫ് രാജ്യങ്ങളോടൊപ്പം സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹവും ഇന്ത്യന്‍ മിഷനുകള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ ആഹ്ളാദപൂര്‍വം പങ്കുകൊണ്ടു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ 8.30ന് പതാക ഉയര്‍ത്തലോടെ ആരംഭിച്ച ഒൗദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ട് മണിക്കൂര്‍ മുമ്പേ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. അംബാസഡറുടെ ചുമതല വഹിക്കുന്ന ഉപസ്ഥാനപതി ഹേമന്ത് കോട്ടല്‍വാര്‍ കൃത്യം 8.30ന് എംബസി അങ്കണത്തില്‍ പതാക ഉയര്‍ത്തി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു.
അംബാസഡറുടെ അഭാവത്തിലുള്ള അപൂര്‍വം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലൊന്നായി റിയാദിലെ ഇന്ത്യന്‍ മിഷന്‍െറ ചരിത്രത്തില്‍ ഇത്തവണത്തേത്. പതാക ഉയര്‍ത്തലിന് ശേഷം എംബസി ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ ഉപസ്ഥാനപതി അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ച കോട്ടല്‍വാര്‍ അന്യദേശത്തായിരിക്കുമ്പോഴും ഇന്ത്യയെന്ന വികാരത്തെ സ്വയം ഉത്തേജിപ്പിക്കുകയും രാജ്യത്തിന്‍െറ യശസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ആവേശപൂര്‍വം ആഘോഷപരിപാടികളില്‍ പങ്കുചേരുകയും ചെയ്ത പ്രവാസി ഇന്ത്യന്‍ സമൂഹത്തെ അഭിനന്ദിച്ചു.
ആഘോഷത്തില്‍ പങ്കെടുക്കാനത്തെിയ സൗഹൃദ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക്് അദ്ദേഹം കൃതജ്ഞത അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരും വിദേശരാജ്യങ്ങളുടെ പ്രതിനിധികളും എംബസി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ഞൂറിലേറെ ആളുകള്‍ ആഘോഷപരിപാടികളില്‍ പങ്കുകൊണ്ടു. എംബസി കോണ്‍സുലാര്‍ കോണ്‍സല്‍ ധര്‍മേന്ദ്ര ഭാര്‍ഗവ, എയര്‍ ഇന്ത്യ റിയാദ് മാനേജര്‍ മോഹന്‍ലാല്‍ പട്ടേല്‍, റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശൗക്കത്ത് പര്‍വേസ്, സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്മാന് ഹൈദര്‍, അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ എട്ടിന് കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് പതാക ഉയര്‍ത്തി. അകമ്പടിയായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് സദസ്സിനെ അഭിമുഖീകരിച്ച സി.ജി ഇന്ത്യക്കാരുടെ പരദേശത്തെ കൂട്ടായ പ്രയത്നങ്ങള്‍ മാതൃകാപരമാണെന്നും ഇന്ത്യയും സൗദിയും തമ്മിലെ ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢതരമായിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. യമനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മോചനത്തിന് സൗദി അറേബ്യ ഇടത്താവളമൊരുക്കിയത് അദ്ദേഹം നന്ദിപൂര്‍വം അനുസ്മരിച്ചു. തുടര്‍ന്ന് കോണ്‍സല്‍ ജനറല്‍ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യ സ്കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. ‘വി ഷാള്‍ ഓവര്‍കം’ എന്ന ഗീതം മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന് സമര്‍പ്പിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറകിന്‍െറ പത്നി ലത്തീഫ മുബാറക്, ഡപ്യൂട്ടി സി.ജി നൂര്‍ റഹ്മാന് ശൈഖിന്‍െറ പത്നി നസ്രീന് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ സന്തോഷം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story