Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2015 3:34 PM IST Updated On
date_range 2 Aug 2015 3:34 PM ISTഏഴുമാസം മുമ്പ് തട്ടിക്കൊണ്ടുപോയ കാറും സാധനങ്ങളും തിരിച്ചുകിട്ടി
text_fieldsbookmark_border
റിയാദ്: ഏഴുമാസം മുമ്പ് റിയാദില്‍ നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയ കാറും സാധനങ്ങളും ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഉടമസ്ഥര്‍ക്ക് തിരിച്ചുകിട്ടി. നാട്ടില്‍ പോകാന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ നില്‍ക്കുകയായിരുന്ന കൊല്ലം കൊട്ടിയം സ്വദേശികളായ മുജീബ് റഹ്മാന്‍, ഷിയാസ് എന്നിവരുടെ ലഗേജും ഇവരെ കൊണ്ടുപോകാന്‍ വന്ന സുഹൃത്ത് തിരുവനന്തപുരം കണിയാപുരം സ്വദേശി അശ്റഫിന്‍െറ 2012 മോഡല്‍ ഹ്യൂണ്ടായ് എലന്ത്ര കാറുമാണ് റിയാദ് ബഗ്ളഫിലെ താമസസ്ഥലത്തിന് സമീപത്ത് നിന്ന് ഒരു സ്വദേശി പൗരന്‍ അപ്രതീക്ഷിതമായി തട്ടിയെടുത്ത് കളന്നുകളഞ്ഞത്. 2015 ജനുവരി 19ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. ഏഴുമാസവും 10 മാസവും പിന്നിട്ടപ്പോള്‍ ശനിയാഴ്ച രാവിലെ അതേ സാധനങ്ങളും കാറും ഒരു കേടും സംഭവിക്കാതെ റിയാദ് ഉലയയിലെ ഒരു ഗല്ലിയില്‍ നിന്ന് തിരിച്ചുകിട്ടി.
പൊടിയടിഞ്ഞും ചെളിപിടിച്ചും കിടക്കുന്ന കാര്‍ കണ്ടിട്ടും സാധനങ്ങളെല്ലാം ഉണ്ടെന്ന് ഉറപ്പുവന്നിട്ടും അശ്റഫിന് വിശ്വസിക്കാനായില്ല. കാറിന് ഒരു കേടുപാടുകളുമില്ല. ഏഴുമാസത്തിനിടെ 1500 കിലോമീറ്റര്‍ പോലും ഓടിയിട്ടില്ല.
അന്ന് കാറില്‍ നിറച്ച സാധനങ്ങളെല്ലാം അതേപടി ഉണ്ട്. ലഗേജുകള്‍ ഒന്ന് പൊട്ടിച്ചുനോക്കാന്‍ പോലും തുനിഞ്ഞിട്ടില്ല. സീറ്റിലിട്ട ടവ്വലിന് പോലും സ്ഥാന ചലനം സംഭവിച്ചിട്ടില്ല. പിന്നെ എന്തിനാണ് അയാള്‍ കാര്‍ തട്ടിയെടുത്തത്. എത്ര ആലോചിച്ചിട്ടും ഒരു ഉത്തരവും കിട്ടുന്നില്ളെന്ന് അശ്റഫ് വിസ്മയം കൊള്ളുന്നു. ബഗ്ളഫിലെ സല്‍മാനുല്‍ ഫാരിസ് പെട്രോള്‍ പമ്പിലെ സര്‍വീസ് സെന്‍റര്‍ ജീവനക്കാരായിരുന്നു മുജീബ് റഹ്മാനും ഷിയാസും. ഇവരെ വിമാനത്താവളത്തില്‍ കൊണ്ടുപോകാനാണ് അടുത്ത സുഹൃത്തായ അശ്റഫ് തന്‍െറ കാറുമായി എത്തിയത്. സര്‍വീസ് സെന്‍ററിനുള്ളിലെ ഓയില്‍ ചെയ്ഞ്ചിങ്ങിന് വാഹനങ്ങളിടുന്ന സ്ഥലത്ത് കാര്‍ കയറ്റിയിട്ട് ലഗേജുകള്‍ കയറ്റുകയായിരുന്നു.
ഈ സമയം വണ്ടി സ്റ്റാര്‍ട്ട് ചെയ്ത അശ്റഫ് പുറത്തിറങ്ങി മുന്‍വശത്തെ ചില്ല് തുടക്കുന്നതിനിടയിലാണ് ഇതെല്ലാം വീക്ഷിച്ച് പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന ഒരാള്‍ ഓടി വന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയത്. തടയാന്‍ ശ്രമിച്ച അശ്റഫിനെ തള്ളിയിട്ട് അയാള്‍ അതിവേഗത്തില്‍ കാറോടിച്ചുപോയി. മുറിയില്‍ നിന്നിറങ്ങി വരികയായിരുന്ന മുജീബിനും ഷിയാസിനും എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ സമയം കിട്ടുന്നതിന് മുമ്പ് കാര്‍ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. നാട്ടില്‍ കൊണ്ടുപോകാന്‍ തയാറാക്കിയ ഇരുവരുടേയും മുഴുവന്‍ സാധനങ്ങളും കാറിനുള്ളിലാക്കിയിരുന്നു. പാസ്പോര്‍ട്ടും ടിക്കറ്റും കൈയില്‍ വെച്ചിരുന്നത് രക്ഷയായി. ഉടന്‍ പൊലീസില്‍ പരാതി കൊടുത്തെങ്കിലും പ്രയോജനമുണ്ടായില്ല. അന്ന് യാത്ര മുടങ്ങിയെങ്കിലും ഒരാഴ്ചക്കുശേഷം വീണ്ടും ടിക്കറ്റ് ശരിയാക്കി വെറും കൈകളോടെ മുജീബും ഷിയാസും നാട്ടിലേക്ക് പോയി. അന്ന് അയാളുടെ തള്ളലേറ്റ് തെറിച്ചു വീണ താന്‍ ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് അശറ്ഫ് ഓര്‍ക്കുന്നു.
ഒരാള്‍ കാറില്‍ കയറിയെന്ന് കണ്ടതും തടയാന്‍ ശ്രമിച്ചു. ഡോറില്‍ കടന്നുപിടിച്ചെങ്കിലും അയാള്‍ ബലംപ്രയോഗിച്ചു തള്ളിയിടുകയായിരുന്നു. നാട്ടില്‍ പോയ ഷിയാസ് പിന്നീട് തിരിച്ചുവന്നില്ല. മുജീബ് റഹ്മാന്‍ അഞ്ചുമാസത്തെ അവധി കഴിഞ്ഞ് തിരിച്ചത്തെിയെങ്കിലും പിതാവിന് സുഖമില്ലാതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് വീണ്ടും നാട്ടിലേക്ക് മടങ്ങി. സാധനങ്ങള്‍ തിരിച്ചുകിട്ടിയ വിവരം മുജീബിനേയും ഷിയാസിനേയും അറിയിച്ചിട്ടുണ്ട്. കാര്‍ഗോ വഴി അയച്ചുകൊടുക്കുമെന്നും അശ്റഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അശ്റഫിന്‍െറ സ്പോണ്‍സര്‍ പൊലീസുദ്യോഗസ്ഥനാണ്. കാറിന്‍െറ നമ്പര്‍ തനിക്ക് പരിചയമുള്ള പൊലീസുകാര്‍ക്കെല്ലാം നല്‍കിയിരുന്നു. ഉലയയില്‍ പൊടിപിടിച്ച് ഒരു കാര്‍ കിടക്കുന്നത് കണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് സ്പോണ്‍സറെ അറിയിച്ചത്. ഉടന്‍ സ്പോണ്‍സറും അശ്റഫും അവിടെയത്തെി കാര്‍ വീണ്ടെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story