Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2015 3:33 PM IST Updated On
date_range 2 Aug 2015 3:33 PM ISTമലയാളി ഗുരുതരാവസ്ഥയില്‍ ബീഷ ആശുപത്രിയില്‍
text_fieldsbookmark_border
ഖമീസ് മുശൈത്: ജോലിക്കിടയില്‍ തല കറങ്ങി വീണ് ബോധം നഷ്ടപ്പെട്ട മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. മലപ്പുറം അരീക്കോട് സ്വദേശി പരമശിവരാമന്‍ - സരോജിനി അമ്മ ദമ്പതികളുടെ മകന്‍ ബാബുരാജ (33) നാണ് ദക്ഷിണസൗദിയിലെ ബീഷ ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. തലച്ചോറിലേക്കുള്ള ഞരമ്പറ്റ് രക്തം കട്ട പിടിച്ച അവസ്ഥയിലാണ്.
ഏകദേശം ഒരു വര്‍ഷം മുമ്പാണ് ബാബുരാജന്‍ തസ്ലീസില്‍ തേപ്പ് പണിക്കായി എത്തിയത്. നേരത്തേ രണ്ട് തവണ ബാബുരാജന്‍ തലകറങ്ങി വീഴുകയും കൈയൊടിയുകയും ചെയ്തിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമായി ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ താമസിച്ചിരുന്ന ബാബുരാജന്‍ കാശ് കടം വാങ്ങിയാണ് വിസയെടുത്ത് സൗദിയിലത്തെിയത്. ആശുപത്രിയിലായതോടെ ആറു ദിവസമായി 1500 റിയാല്‍ വീതം ദിവസവും കെട്ടിവെച്ചാണ് ചികിത്സ തുടരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഖമീസ് മുശൈത്തിലെ സ്വകാര്യ ഡോക്ടറെ സമീപിച്ചപ്പോള്‍ എത്രയും വേഗം നാട്ടിലത്തെി വിദഗ്ധചികിത്സ തരപ്പെടുത്താനായിരുന്നു നിര്‍ദേശം. അതനുസരിച്ച് ബാബു രാജന്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറായി എക്സിറ്റ് വിസയും കരസ്ഥമാക്കി. അതിനിടക്കാണ് വീണ്ടും രോഗം കലശലായത്. എക്സിറ്റ് അടിച്ചത് കൊണ്ട് ഇന്‍ഷൂറന്‍സ് പരിരക്ഷയും മുടങ്ങി. തസ്ലീസ് സി.സി ഡബ്ളി യു.എ മെമ്പറും, മലയാളി സമാജം പ്രവര്‍ത്തകനുമായ നാസര്‍ മാങ്കാവിന്‍െറ നേതൃത്വത്തില്‍ ചികിത്സ സഹായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബാബു രാജനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 050 473 9670, 050 4783 730 എന്നീ നമ്പറുകളില്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയോ 27660 801022 6618 അല്‍ റാജ്ഹി ബാങ്ക്, 438484 93000 101അല്‍ അഹ്ലി ബാങ്ക് എന്നീ അക്കൗണ്ട് നമ്പറുകളില്‍ സഹായമത്തെിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
