Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ പരിശോധന 20 ലക്ഷം കടന്നു; നെഗറ്റീവ്​ കേസുകളുടെ എണ്ണത്തിൽ വർധന

text_fields
bookmark_border
സൗദിയിൽ കോവിഡ്​ പരിശോധന 20 ലക്ഷം കടന്നു; നെഗറ്റീവ്​ കേസുകളുടെ എണ്ണത്തിൽ വർധന
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നു.​ 2,018,657 സ്രവസാമ്പിളുകൾ പി.സി.ആർ ടെസ്​റ്റിന്​​ വിധേയമാക്കിയപ്പോൾ 2,171,08  പേരിൽ രോഗം സ്ഥിരീകരിച്ചു. അതിൽ 1,54,839 പേർക്ക്​ രോഗം ഭേദമായി. 2017 ആളുകൾ മരണത്തിന്​ കീഴടങ്ങി. ബാക്കി 60,252 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ  ചികിത്സയിൽ തുടരുകയാണ്​. ഇതിൽ 2,268 പേർ ഗുരുതരാവസ്ഥയിലാണ്​. 

രാജ്യത്തി​​െൻറ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ശക്തിപകർന്ന്​ നെഗറ്റീവ്​ കേസുകളുടെ  എണ്ണത്തിൽ ഇൗ ദിവസങ്ങളിൽ വലിയ വർധനവുണ്ടാവുന്നുണ്ട്​. ചൊവ്വാഴ്​ച 5,205 പേരാണ്​ സുഖം പ്രാപിച്ചത്​. 3,392 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 48  മണിക്കൂറിനിടയിൽ 49 പേർ മരിച്ചു. തിങ്കളാഴ്​ച റിയാദ്​ 35, ജിദ്ദ 5, മദീന 1, ഹുഫൂഫ്​ 2, ത്വാഇഫ്​ 1, ഖത്വീഫ്​ 1, ഖമീസ്​ മുശൈത്​ 1, വാദി ദവാസിർ 1, അൽഅയൂൺ 1, അറാർ 1 എന്നിവിടങ്ങളിലാണ്​ മരണം റിപ്പോർട്ട്​ ചെയ്​തത്​. ജിദ്ദയിൽ മരണസംഖ്യ 543ഉം റിയാദിൽ 510ഉം മക്കയിൽ 453ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 199 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
റിയാദ്​ 308, ത്വാഇഫ്​ 246, മദീന 232, ജിദ്ദ 227, ദമ്മാം 219, ഖത്വീഫ്​ 141, മക്ക 132, ഖമീസ്​ മുശൈത്ത്​ 124, ഹാഇൽ 109, ഹുഫൂഫ്​ 106, നജ്​റാൻ 102, ബുറൈദ 99, മുബറസ്​  90, ഉനൈസ 86, ജുബൈൽ 39, ഹഫർ അൽബാത്വിൻ 35, ഖോബാർ 32, വാദി ബിൻ ഹഷ്​ബൽ 31, അബൂഅരീഷ്​ 29, അൽഖർജ്​ 28, മിദ്​നബ്​ 27, റാനിയ 25, അൽറസ്​ 19,  ശറൂറ 19, സറാത്​ ഉബൈദ 18, ബഖഅ 16, ബെയ്​ഷ്​ 16, വാദി ദവാസിർ 15, അൽഅയൂൺ 14, റിജാൽ അൽമ 14, സാംത 13, ഹുറൈംല 13, അയൂൻ അൽജുവ 12,  അൽബത്​ഹ 11, തുർബ 10, അൽഷംലി 10, ഹുത്ത സുദൈർ 10, തത്​ലീത്​ 9, സൽവ 9, അറാർ 9, അൽജഫർ 8, സകാക 8, ബാരിഖ്​ 8, ഹുത്ത ബനീ തമീം 8, റിയാദ്​  അൽഖബ്​റ 7, ഖുൻഫുദ 7, ഉമ്മു അൽദൂം 7, അൽമജാരിദ 7, തബാല 7, താർ 7, അൽഖുവയ്യ 7, മൻദഖ്​ 6, അൽമഹാനി 6, ദഹ്​റാൻ അൽജനൂബ്​ 6, നാരിയ 6, റാസതനൂറ 6,  അൽഅയ്​ദാബി 6, ജീസാൻ 6, ഖൈബർ 5, ഖിയ 5, അൽബഷായർ 5, ഖഫ്​ജി 5, സഫ്​വ 5, ഖുലൈസ്​ 5, ഹബോന 5, മജ്​മഅ 5, മുസാഹ്​മിയ 5, തുമൈർ 5, അല്ലൈസ്​ 4,  അൽസഹൻ 4, അൽമദ്ദ 4, അബ്​ഖൈഖ്​ 4, അൽഷനൻ 4, അല്ലൈത്​ 4, അൽറയീൻ 4, അൽഖുറ 3, മഹദ്​ അൽദഹബ്​ 3, ബുഖൈരിയ 3, ഖുസൈബ 3, അൽബറാഖ്​ 3,  അൽഹർജ 3, സബ്​യ 3, സുൽഫി 3, റൂമ 3, റുവൈദ അൽഅർദ 3, ദുബ 3, അൽബാഹ 2, ബൽജുറഷി 2, ഖിൽവ 2, തബർജൽ 2, അൽഹമാന 2, അൽഅസിയ 2, നമീറ 2,  അൽഖുർമ 2, അൽഖഹ്​മ 2, ബലസ്​മർ 2, അൽഗസല 2, മൗഖഖ്​ 2, ദർബ്​ 2, അൽദായർ 2, അൽഹറദ്​ 2, ഫർസാൻ 2, റഫ്​ഹ 2, അൽദലം 2, ശഖ്​റ 2, താദിഖ്​ 2,  വുതെലാൻ 2, അൽവജ്​ഹ്​ 2, അൽഅഖീഖ്​ 1, മഖ്​വ 1, ഹനാഖിയ 1, അൽബദാഇ 1, നബാനിയ 1, അൽഖുറയാത്​ 1, അൽഖൂസ്​ 1, മുസൈലിഫ്​ 1, തുറൈബാൻ 1,  അൽഫർഷ 1, മുലൈജ 1, ഉറൈറ 1, ഖൈസൂമ 1, സുലൈമി 1, അൽഅർദ 1, ദമാദ്​ 1, ഫൈഫ 1, യാദമഅ 1, ദറഇയ 1, ദവാദ്​മി 1. 

മരണസംഖ്യ:
ജിദ്ദ 543, റിയാദ്​ 510, മക്ക 453, മദീന 98, ദമ്മാം 71, ഹുഫൂഫ്​ 66, ത്വാഇഫ്​ 38, ബുറൈദ 23, തബൂക്ക്​ 25, ജീസാൻ 14, അറാർ 17, മുബറസ്​ 13, ഖത്വീഫ് 13​, ഖോബാർ 11,  ഹഫർ അൽബാത്വിൻ 11, ബേയ്​ഷ്​ 9, അൽഖുവയ്യ 8, വാദി ദവാസിർ 9, സബ്​യ 7, അബഹ 7, അൽബാഹ 5, ഖമീസ്​ മുശൈത്​ 6​, മഹായിൽ 4, ഉനൈസ 4, നാരിയ 3,  ജുബൈൽ 3, ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, സകാക 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ​ 2, അൽബദാഇ 2, അൽഅയൂൺ 3, നജ്​റാൻ 2, റഫ്​ഹ 1,  അൽഖർജ്​ 1, അൽമജാരിദ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, അബൂഅരീഷ്​ 1, അഹദ്​ റുഫൈദ 1, ദഹ്​റാൻ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsriyadhcovidcovid test
News Summary - 20 lakhs covid test in saudi arabia
Next Story