തീർഥാടകർക്കായി 20 ലക്ഷം സംസം ബോട്ടിലുകൾ
text_fieldsതീർഥാടകർക്ക് ഹജ്ജ്-ഉംറ ചാരിറ്റി ഗിഫ്റ്റ് അസോസിയേഷൻ വളൻറിയർ സംസം വിതരണം
ചെയ്യുന്നു
ജിദ്ദ: റമദാനിൽ തീർഥാടകർക്ക് ‘ഹജ്ജ് ഉംറ ചാരിറ്റി ഗിഫ്റ്റ് അസോസിയേഷൻ’ 20 ലക്ഷം സംസം ബോട്ടിലുകൾ വിതരണം ചെയ്യും. പ്രവേശന കവാടങ്ങളിലും തീർഥാടകർ കടന്നുപോകുന്ന മക്ക, മദീന റോഡുകളിലുമാണ് ഇത്രയും സംസം വിതരണം ചെയ്യാൻ ഒരുക്കിയിരിക്കുന്നത്. ഇതിനായി സന്നദ്ധ പ്രവർത്തകരെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുമുണ്ട്.
തീർഥാടകർക്ക് സേവനം ചെയ്യാൻ എല്ലാ കഴിവുകളും സംവിധാനവും ഒരുക്കിയതായി സേവന പദ്ധതി മേധാവി അലാഅ് അൽഖബാസ് പറഞ്ഞു. സേവനങ്ങളിലും വൈവിധ്യവും പുതുമയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിതരണം ചെയ്യുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതിലും പാക്കേജിങ്ങിലും വിതരണം ചെയ്യുന്നതിലും മുഴുവൻ നിബന്ധനകളും പാലിക്കുന്നതായും അൽഖബാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

