ഹജ്ജ് കഴിഞ്ഞ് മടങ്ങുന്നവർക്ക് 20 ലക്ഷം മുസ്ഹഫുകൾ
text_fieldsഹജ്ജ് തീർഥാടകർക്ക് മുസ്ഹഫ് വിതരണം ചെയ്യുന്നു
ജിദ്ദ: ഹജ്ജ് കഴിഞ്ഞ് സ്വദേശങ്ങളിലേക്ക് മടങ്ങുന്ന തീർഥാടകർക്ക് വിതരണം ചെയ്യാൻ 20 ലക്ഷം മുസ്ഹഫുകൾ. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് മതകാര്യവകുപ്പാണ് ഇത്രയും മുസ്ഹഫുകൾ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ അതിർത്തി കവാടങ്ങളിൽവെച്ച് തീർഥാടകർക്ക് വിതരണം ചെയ്യും. 77 ഭാഷകളിലുള്ള ഖുർആൻ പരിഭാഷകളും വിതരണം ചെയ്യുന്നുണ്ട്. ഇതിനുള്ള കൗണ്ടറുകളുടെ ഒരുക്കം മതകാര്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. വിതരണത്തിന് കവാടങ്ങളിൽ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഒരോ വർഷവും ഹജ്ജിനെത്തുന്ന മുഴുവൻ വിദേശ തീർഥാടകർക്കും സൽമാൻ രാജാവിന്റെ ഉപഹാരമായ മുസ്ഹഫുകളും ഖുർആൻ പരിഭാഷകളും വിതരണം ചെയ്യാറുണ്ട്. മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സിൽ അച്ചടിച്ചവയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

