ക്ലിയർ ബ്ലാസ്റ്റേഴ്സ് കപ്പ്: ടൗൺ ടീം സ്ട്രൈക്കേഴ്‌സും ന്യൂ കാസിൽ യുണൈറ്റഡും സെമിയിൽ
text_fieldsജിദ്ദ: ഹിലാൽ ശ്യാം സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാമത് ക്ലിയർ ബ്ലാസ്റ്റേഴ്സ് കപ്പ് ഫുബാൾ ടൂർണമെൻറിൽ ടൗൺ ടീം സ്ട്രൈക്കേഴ്‌സും ന്യൂ കാസിൽ യുണൈറ്റഡും സെമിയിൽ കടന്നു. ആവേശം നിറഞ്ഞ ക്ലിയർ ബ്ലാസ്റ്റേഴ്സ് എഫ് സി, ന്യൂ കാസിൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ന്യൂ കാസിൽ എഫ്.സി വിജയിച്ചു. ഇതോടെ ന്യൂ കാസിൽ, എം ഐ എഫ് സി മക്കയെ പിന്തള്ളി സെമിയിൽ കടന്നു. ന്യൂ കാസിലിന് വേണ്ടി അസ്‌ലം രണ്ടു ഗോളുകളും, തൗഫീഖ് ഒരു ഗോളും നേടി. ബാസിത്തിെൻറ വകയായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ ആശ്വാസ ഗോൾ. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ന്യൂ കാസിലിലെ അസ്ലമിനുള്ള ട്രോഫി അൽറയാൻ പോളി ക്ലിനിക് എം.ഡി ശുഐബ് സമ്മാനിച്ചു.
ആവേശം നിറഞ്ഞ മത്സരത്തിൽ ബാഹി ബർഗർ ടൗൺ ടീം, സോക്കർ ഫ്രീക്സ് സീനിയേഴ്സിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തി സെമിയിൽ കടന്നു. ശിഹാദ്, ജാഫർ അലി എന്നിവർ ടൗൺ ടീമിനുവേണ്ടി ഗോളുകൾ നേടി. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ടൗൺ ടീമിലെ ജാഫർ അലിക്കുള്ള ട്രോഫി നിസാം മമ്പാട് സമ്മാനിച്ചു.
മറ്റൊരു മത്സരത്തിൽ എവർഗ്രീൻ യാമ്പുവും , ബ്ലൂ സ്റ്റാർ സീനിയേഴ്സും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത എവർഗ്രീൻ എഫ്.സിയുടെ കമാലുദ്ദീനുള്ള ട്രോഫി സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര സമ്മാനിച്ചു.
ജൂനിയർ വിഭാഗം മത്സരത്തിൽ ടാലെൻറ് ടീൻസ്, സ്പോർട്ടിങ് യുണൈറ്റഡ്-ബി യെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി. കളിയുടെ 32ാം മിനുട്ടിൽ ഇമ്രാൻ സ്പോർട്ടിങ് യുണൈറ്റഡ്-ബിക്ക് വേണ്ടി ഗോൾ നേടിയെങ്കിലും, 33ാം മിനുട്ടിലും 44ാം മിനുട്ടിലും സൽമാൻ ഉമ്മർ നേടിയ ഇരട്ട ഗോളിലൂടെ ടാലെൻറ് ടീൻസ് വിജയം കൈപ്പിടിയിലൊതുക്കി. മികച്ച കളിക്കാരനായ സൽമാൻ ഉമറിന് ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് സലാഹ് കാരാടൻ ട്രോഫി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
