ഹജ്ജ് കാലത്ത് മദീനയിൽ പ്രാർഥനക്ക് എത്തിയത് 19,58,076 ആളുകൾ
text_fieldsമദീന മസ്ജിദുന്നബവി
മദീന: ഹജ്ജ് സീസണിൽ മദീന മസ്ജിദുന്നബവിയിലെ റൗദയിൽ 1,958,076 ആളുകൾ സന്ദർശിച്ചതായി ഇരുഹറം കാര്യ പ്രസിഡൻസി വ്യക്തമാക്കി. ദുൽഖഅദ് ഒന്നിനും ദുൽഹജ്ജ് 29നും ഇടയിലാണ് ഇത്രയും ആളുകൾ റൗദയിലെത്തിയത്. സന്ദർശകർക്ക് സുഗമവും സമാധാനപരവും ആത്മീയമായി സമ്പന്നവുമായ അനുഭവം ഉറപ്പാക്കാൻ നൽകുന്ന സമഗ്രമായ സേവനങ്ങളെയാണ് ഈ എണ്ണം പ്രതിഫലിപ്പിക്കുന്നതെന്ന് ഇരുഹറം കാര്യ പ്രസിഡൻസി പറഞ്ഞു.
സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നേതൃത്വത്തിൽ പുണ്യസ്ഥലങ്ങൾ പരിപാലിക്കുന്നതിനും തീർഥാടകരുടെയും ആരാധകരുടെയും അനുഭവം വർധിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണിതെന്നും ഇരുഹറം കാര്യ പ്രസിഡൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

