Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 190 പുതിയ കോവിഡ് രോഗികൾ, രോഗമുക്തർ 455

text_fields
bookmark_border
മരണം: 1, ചികിത്സയിലുള്ളവർ: 9,636, ഗുരുതരാവസ്ഥയിലുള്ളവർ: 351
saudi covid
cancel

ജിദ്ദ: സൗദിയിൽ പുതുതായി 190 പേർക്ക് കോവിഡ് രോഗം ബാധിക്കുകയും 455 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,311 ഉം രോഗമുക്തരുടെ എണ്ണം 7,29,661 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,014 ആയി.

നിലവിൽ 9,636 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 351 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.50 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 54, ജിദ്ദ 21, മദീന 11, ദമ്മാം 11, മക്ക 9, അബഹ 7.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 190 new covid patients in Saudi today
Next Story