Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ 18...

സൗ​ദി​യി​ലെ 18 ശ​ത​മാ​നം ഈ​ത്ത​പ്പ​ഴ ഉ​ൽ​പാ​ദ​ന​വും മദീനയിൽ

text_fields
bookmark_border
സൗ​ദി​യി​ലെ 18 ശ​ത​മാ​നം ഈ​ത്ത​പ്പ​ഴ ഉ​ൽ​പാ​ദ​ന​വും മദീനയിൽ
cancel
camera_alt

1. മ​ദീ​ന​യി​ലെ ഈ​ന്ത​പ്പ​ന​ത്തോ​ട്ട​ങ്ങ​ളി​ലൊ​ന്ന്, 2. വി​വി​ധ​യി​നം ഇൗ​ന്ത​പ്പ​ഴ​ങ്ങ​ൾ

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ലെ മു​ൻ​നി​ര ഈ​ത്ത​പ്പ​ഴ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​മെ​ന്ന പ​ദ​വി കൂ​ടു​ത​ൽ ഉ​റ​പ്പി​ച്ച് മ​ദീ​ന മേ​ഖ​ല മു​ന്നേ​റു​ന്നു. രാ​ജ്യ​ത്തെ മൊ​ത്തം ഈ​ത്ത​പ്പ​ഴ ഉ​ൽ​പ്പാ​ദ​ന​ത്തി​െൻറ 18 ശ​ത​മാ​ന​വും മ​ദീ​ന മേ​ഖ​ല​യി​ൽ നി​ന്നാ​ണെ​ന്ന് മ​ദീ​ന ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് പു​റ​ത്തു​വി​ട്ട പു​തി​യ സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 80 ല​ക്ഷ​ത്തി​ല​ധി​കം ഈ​ന്ത​പ്പ​ന​ക​ളാ​ണ് നി​ല​വി​ൽ ഈ ​മേ​ഖ​ല​യി​ലു​ള്ള​ത്. മ​ദീ​ന​യി​ലെ ഈ​ത്ത​പ്പ​ഴ മേ​ഖ​ല ക്ര​മാ​നു​ഗ​ത​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി മു​ന്നേ​റു​ന്ന​ത് പ്ര​ദേ​ശ​ത്തി​െൻറ സ​മ്പ​ന്ന​മാ​യ കാ​ർ​ഷി​ക, നി​ക്ഷേ​പ ശേ​ഷി​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, സം​സ്ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക-​ആ​ഗോ​ള വി​പ​ണി​ക​ളി​ൽ സൗ​ദി ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ മ​ത്സ​ര​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ സൗ​ദി വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ഈ ​വ​ള​ർ​ച്ച വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ദീ​ന​യി​ലെ മൊ​ത്തം ഈ​ന്ത​പ്പ​ന​ക​ളു​ടെ എ​ണ്ണം രാ​ജ്യ​ത്തി​െൻറ ആ​കെ എ​ണ്ണ​ത്തി​െൻറ 21.6 ശ​ത​മാ​ന​ത്തോ​ളം വ​രും. ഇ​തി​ൽ ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​മാ​യ 65 ല​ക്ഷം ഈ​ന്ത​പ്പ​ന​ക​ളു​ണ്ട്; ഇ​ത് രാ​ജ്യ​ത്തെ ആ​കെ ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​മാ​യ ഈ​ന്ത​പ്പ​ന​ക​ളു​ടെ 20.2 ശ​ത​മാ​ന​മാ​ണ്. നി​ല​വി​ൽ 3,46,900 ട​ൺ ഈ​ത്ത​പ്പ​ഴ​മാ​ണ് മേ​ഖ​ല​യി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. 2017 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 8.4 ശ​ത​മാ​ന​ത്തി​െൻറ സ്ഥി​ര​ത​യാ​ർ​ന്ന വ​ള​ർ​ച്ച​യാ​ണ് ഈ ​മേ​ഖ​ല കൈ​വ​രി​ച്ച​ത്. കാ​ർ​ഷി​ക മൂ​ല്യ​ശൃം​ഖ​ല​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ലും ഉ​ൽ​പ്പാ​ദ​ന കാ​ര്യ​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ലും മ​ദീ​ന നി​ർ​ണ്ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. ഒ​പ്പം ഭ​ക്ഷ്യ വ്യ​വ​സാ​യ​ങ്ങ​ൾ, വി​പ​ണ​നം, ക​യ​റ്റു​മ​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും ഈ​ത്ത​പ്പ​ഴ മേ​ഖ​ല ന​ൽ​കു​ന്ന സം​ഭാ​വ​ന വ​ലു​താ​ണെ​ന്ന് റി​പ്പോ​ർ​ട്ട് എ​ടു​ത്തു​പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:date palmdatesFoodsSaudi Arabia
News Summary - 18 percent of Saudi Arabia's date production is in Medina
Next Story