Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് മെട്രോയിൽ രണ്ട് മാസത്തിനിടെ സഞ്ചരിച്ചത് 1.8 കോടി യാത്രക്കാർ

text_fields
bookmark_border
1,62,000 ട്രിപ്പുകൾ, സഞ്ചരിച്ചത്​ 45 ലക്ഷം കിലോമീറ്റർ
Riyadh Metro Service
cancel

റിയാദ്​: റിയാദ് ​മെട്രോ ട്രെയിൻ ആരംഭിച്ചതു മുതൽ രണ്ട് മാസത്തിനിടെ യാത്ര ചെയ്​തവരുടെ എണ്ണം 1.8 കോടി കവിഞ്ഞു. റിയാദ് സിറ്റി റോയൽ കമീഷൻ ആണ് വിശദാംശങ്ങൾ പുറത്തുവിട്ടത്. ​

2024 ഡിസംബർ ഒന്നിനാണു ആരംഭിച്ച റിയാദ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. 1,62,000ലധികം ട്രിപ്പുകളാണ് ഈ കാലത്തിനിടയിൽ ആറ് ലൈനുകളിലായി 190 ട്രെയിനുകൾ നടത്തിയത്. ഏകദേശം 45 ലക്ഷം കിലോമീറ്റർ പിന്നിട്ടു.

‘ബ്ലൂ ലൈനാണ്' യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ. ഒരു കോടി യാത്രക്കാർ. 30 ലക്ഷത്തിലധികം യാത്രക്കാർ എത്തിയ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ സ്റ്റേഷനാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ സ്വീകരിച്ച സ്റ്റേഷൻ​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1.8 crore passengers traveled in Riyadh Metro in two months
Next Story