Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഒരാഴ്ചക്കിടെ...

സൗദിയിൽ ഒരാഴ്ചക്കിടെ 17,257 വിദേശി നിയമലംഘകർ അറസ്​റ്റിൽ

text_fields
bookmark_border
സൗദിയിൽ ഒരാഴ്ചക്കിടെ 17,257 വിദേശി നിയമലംഘകർ അറസ്​റ്റിൽ
cancel

അ​ൽ​ഖോ​ബാ​ർ: ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തി​​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 17,257 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ ആ​റ്​ വ​രെ​യു​ള്ള ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 11,183 പേ​ർ താ​മ​സ​നി​യ​മം ലം​ഘി​ച്ച​വ​രും 3,765 അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​വ​രും 2,309 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 481 പേ​ർ അ​റ​സ്​​റ്റി​ലാ​യി. ഇ​തി​ൽ 38 ശ​ത​മാ​നം യ​മ​നി​ക​ളും 60 ശ​ത​മാ​നം ഇ​ത്യോ​പ്യ​ക്കാ​രും ര​ണ്ട്​ ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്.

62 നി​യ​മ ലം​ഘ​ക​ർ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കാ​ൻ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​ക്ക​പ്പെ​ട്ടു. താ​മ​സം, തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ക​യും അ​ഭ​യം ന​ൽ​കു​ക​യും ചെ​യ്‌​തി​രു​ന്ന എ​ട്ടു​പേ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മൊ​ത്തം 51,884 നി​യ​മ​ലം​ഘ​ക​ർ നി​ല​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ട്. അ​തി​ൽ 45,672 പു​രു​ഷ​ന്മാ​രും 6,212 സ്ത്രീ​ക​ളു​മാ​ണ്. ഇ​വ​രി​ൽ 45,773 നി​യ​മ​ലം​ഘ​ക​രെ യാ​ത്രാ​രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് അ​വ​രു​ടെ ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

2,394 നി​യ​മ​ലം​ഘ​ക​രെ അ​വ​രു​ടെ യാ​ത്രാ റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​ക്ക്​ ശി​പാ​ർ​ശ ചെ​യ്തു.

9,369 നി​യ​മ​ലം​ഘ​ക​രെ ഒ​രാ​ഴ്​​ച​ക്കി​ടെ നാ​ടു​ക​ട​ത്തി. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യോ ഗ​താ​ഗ​ത​മോ പാ​ർ​പ്പി​ട​മോ മ​റ്റെ​ന്തെ​ങ്കി​ലും സ​ഹാ​യ​മോ സേ​വ​ന​മോ ന​ൽ​കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക്​ 15 വ​ർ​ഷം വ​രെ ത​ട​വും പ​ര​മാ​വ​ധി 10 ല​ക്ഷം റി​യാ​ൽ പി​ഴ​യും ശി​ക്ഷി​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersarrestedSaudi Arabia
News Summary - 17,257 foreigners were arrested in Saudi Arabia in one week
Next Story