Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right16ാം കേ​ര​ള...

16ാം കേ​ര​ള നി​യ​മ​സ​ഭ: പ്ര​തീ​ക്ഷ​ക​ളും പ്ര​ത്യാ​ശ​ക​ളും’; ജി​ദ്ദ​യി​ൽ രാ​ഷ്​​ട്രീ​യ സം​വാ​ദം

text_fields
bookmark_border
16ാം കേ​ര​ള നി​യ​മ​സ​ഭ: പ്ര​തീ​ക്ഷ​ക​ളും പ്ര​ത്യാ​ശ​ക​ളും’; ജി​ദ്ദ​യി​ൽ രാ​ഷ്​​ട്രീ​യ സം​വാ​ദം
cancel
camera_alt

ജി​ദ്ദ​യി​ൽ ‘ഫി​റ്റ്’ സം​ഘ​ടി​പ്പി​ച്ച രാ​ഷ്​​ട്രീ​യ സം​വാ​ദ പ​രി​പാ​ടി​യി​ൽ സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ

സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ, ‘പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ: പ്ര​തീ​ക്ഷ​ക​ളും പ്ര​ത്യാ​ശ​ക​ളും’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ​യി​ൽ രാ​ഷ്​​ട്രീ​യ സം​വാ​ദ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ‘ഫോ​റം ഫോ​ർ ഇ​ന്നൊ​വേ​റ്റീ​വ് തോ​ട്സ്’ (ഫി​റ്റ്) ഒ​രു​ക്കി​യ ച​ർ​ച്ചാ സം​ഗ​മ​ത്തി​ൽ ജി​ദ്ദ​യി​ലെ വി​വി​ധ പ്ര​മു​ഖ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ മു​ൻ​നി​ര നേ​താ​ക്ക​ൾ അ​ണി​നി​ര​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​റിെൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി ന​ട​ന്ന സം​വാ​ദം, കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യാ​യി. സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​സ്‌​ഹാ​ഖ് പൂ​ണ്ടോ​ളി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഒ.​ഐ.​സി.​സി പ്ര​തി​നി​ധി ഹ​ക്കീം പാ​റ​ക്ക​ൽ, ന​വോ​ദ​യ​യെ പ്ര​തി​നി​ധി ഷി​ബു തി​രു​വ​ന​ന്ത​പു​രം, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഭാ​ര​വാ​ഹി ബ​ഷീ​ർ ചു​ള്ളി​യ​ൻ, ജി​ദ്ദ പൗ​രാ​വ​ലി പ്ര​തി​നി​ധി ക​ബീ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ദ​സും കൂ​ടി പ​​ങ്കെ​ടു​ത്ത ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യു​മു​ണ്ടാ​യി​രു​ന്നു.​

അ​ബു ക​ട്ടു​പ്പാ​റ മോ​ഡ​റേ​റ്റ​റാ​യ ച​ട​ങ്ങി​ൽ നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ജാ​ഫ​ർ വെ​ന്നി​യൂ​ർ സ്വാ​ഗ​ത​വും നാ​സ​ർ മ​മ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. അ​ഫ്‌​സ​ൽ നാ​റാ​ണ​ത്ത്, മു​സ്ത​ഫ മാ​സ്​​റ്റ​ർ, കെ.​വി. ജം​ഷീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - 16th Kerala Legislative Assembly: 'Expectations and Hopes'; Political Dialogue in Jeddah
Next Story