സൗദിയിൽ 163 കോവിഡ് കേസുകൾ; എട്ട് മരണം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് എട്ട് പേർ കൂടി മരിച്ചു. 163 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 189 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 362066 ഉം രോഗമുക്തരുടെ എണ്ണം 353004 ഉം ആയി. മരണസംഖ്യ 6176 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2886 പേരാണ്. ഇതിൽ 383 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 39, മക്ക 34, മദീന 21, കിഴക്കൻ പ്രവിശ്യ 19, അസീർ 16, ഖസീം 7, തബൂക്ക് 6, നജ്റാൻ 5, അൽബാഹ 5, ജീസാൻ 4, ഹാഇൽ 4, അൽജൗഫ് 2, വടക്കൻ അതിർത്തി മേഖല 1.

