Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതവക്കൽനായിൽ 160 പുതിയ...

തവക്കൽനായിൽ 160 പുതിയ സേവനങ്ങൾ കൂടി; സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കും കാര്യങ്ങൾ ഇനി കൂടുതൽ എളുപ്പം

text_fields
bookmark_border
തവക്കൽനായിൽ 160 പുതിയ സേവനങ്ങൾ കൂടി; സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കും കാര്യങ്ങൾ ഇനി കൂടുതൽ എളുപ്പം
cancel

റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘തവക്കൽനാ’ ആപ്പിലേക്ക് 160 പുതിയ സേവനങ്ങൾ കൂടി കൂട്ടിച്ചേർത്തു. പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും നൽകിവരുന്ന ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ഈ വിപുലീകരണം.

ജൂൺ മാസത്തിൽ വിവിധ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളും സർക്കാരിതര സന്നദ്ധ സംഘടനകളുമായിട്ടുള്ള 40-ഓളം സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്രയധികം സേവനങ്ങൾ ആപ്പിലേക്ക് സംയോജിപ്പിച്ചത്. തവക്കൽനാ സംവിധാനവും സൗദിയിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളും തമ്മിലുള്ള ഡിജിറ്റൽ സംയോജനത്തി​െൻറ വേഗത വർധിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പുതിയ നടപടി.

സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ പരിവർത്തനം ശക്തമാക്കുക, സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരൊറ്റ ദേശീയ പ്ലാറ്റ്‌ഫോമിലൂടെ പരമാവധി സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനും, അതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ നിർവഹിക്കാനുമുള്ള ‘തവക്കൽനാ’യുടെ നിരന്തര ശ്രമങ്ങളുടെ തുടർച്ചയാണിത്.

സർക്കാർ-സ്വകാര്യ മേഖലകളിലെ സേവനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാകുന്നതോടെ പൊതുജനങ്ങൾക്ക് സമയവും അധ്വാനവും ലാഭിക്കാനും അതിലൂടെ ജീവിതനിലവാരം ഉയർത്താനും സാധിക്കും. വിവിധ മന്ത്രാലയങ്ങൾ, അതോറിറ്റികൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്നാണ് വ്യക്തികളുടെ ദൈനംദിന ആവശ്യങ്ങളെ സ്പർശിക്കുന്ന വൈവിധ്യമാർന്ന ഈ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, നഗരസഭ-പാർപ്പിടം, നീതിന്യായം, പരിസ്ഥിതി, ഗതാഗതം, സാമ്പത്തികം, തൊഴിൽ, സാമൂഹിക സുരക്ഷ, ടൂറിസം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും ഈ പുതിയ ഡിജിറ്റൽ നവീകരണത്തി​െൻറ പരിധിയിൽ ഉൾപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New servicesTavakkalna AppSaudi Arabia
News Summary - Tawakkalna introduces 160 new services to ease processes for citizens and expats in Saudi Arabia
Next Story