15ാമത് പ്രവാസി സാഹിത്യോത്സവ്: റിയാദിൽ പ്രോജക്ട് കൗൺസിൽ നിലവിൽവന്നു
text_fieldsറിയാദ് നോർത്ത് സാഹിത്യോത്സവ് പ്രോജക്ട് കൗൺസിൽ ഐ.സി.എഫ് നാഷനൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കലാലയം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന 15ാമത് പ്രവാസി സാഹിത്യോത്സവ് റിയാദ് നോർത്ത് പ്രോജക്ട് കൗൺസിൽ രൂപവത്കരിച്ചു. വിവിധ സാംസ്കാരിക സാമൂഹിക പ്രവർത്തകർ പങ്കെടുത്ത സംഗമം ഐ.സി.എഫ് നാഷനൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്തു. ജനുവരി രണ്ടിന് നടക്കുന്ന റിയാദ് നോർത്ത് സാഹിത്യോത്സവിന് വിപുലമായ പ്രോജക്ട് കൗൺസിലാണ് രൂപവത്കരിച്ചത്.
34 യൂനിറ്റ് മത്സരങ്ങൾക്കും എട്ട് സെക്ടർ സാഹിത്യോത്സവുകൾക്കും ശേഷമാണ് സോൺ സാഹിത്യോത്സവിന് വേദിയാവുക. കാമ്പസ് വിഭാഗത്തിൽ റിയാദിലെ ഇന്ത്യൻ സ്കൂളുകൾ തമ്മിൽ മാറ്റുരക്കുന്നത് സാഹിത്യോത്സവിനെ വേറിട്ടതാക്കും.
ഏഴ് വിഭാഗങ്ങളിലായി നൂറിൽപരം ഇനങ്ങളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ആർ.എസ്.സി മുൻ ഗ്ലോബൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി പ്രോജക്ട് കൗൺസിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.

മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ (ചെയർ), ബഷീർ നാദാപുരം (ജന. ഡയറക്ടർ), ഷാഹിർ ആലപ്പുഴ (ഫിനാൻസ് ഡയറക്ടർ), ഷമീർ രണ്ടത്താണി, ഷറഫുദ്ദീൻ നിസാമി, ഫൈസൽ മമ്പാട് (വൈസ് ചെയർ.), ജാബിറലി പത്തനാപുരം, അസീസ് സഖാഫി (ഡെപ്യൂട്ടി ഡയറക്ടർമാർ) എന്നിവരാണ് ഭാരവാഹികൾ.
സംഗമത്തിൽ നിഹാൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. അഫ്സൽ സഖാഫി, ശിഹാബ് കൊട്ടുകാട്, നൗഫൽ അഹ്സനി, ഉമറലി കോട്ടക്കൽ എന്നിവർ സംസാരിച്ചു. നിയാസ് മാമ്പ്ര സ്വാഗതവും ഷാനിഫ് ഉളിയിൽ നന്ദിയും പറഞ്ഞു.
സോൺ മത്സര വിജയികൾ നാഷനൽ തലത്തിൽ നടക്കുന്ന മത്സരങ്ങളിലേക്കുള്ള യോഗ്യത നേടും. തൊഴിൽപരമായ പരിമിതികൾകൊണ്ട് പൊതു പരിപാടിക്ക് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അവരുടെ താമസസ്ഥലങ്ങളിൽ കലോത്സാഹവും ഭിന്ന ശേഷിയുള്ളവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സ്നേഹോത്സവം എന്ന പേരിലും കലാസാഹിത്യ മത്സരങ്ങൾ സഘടിപ്പിക്കും. മത്സരിക്കാനുളള പ്രായ പരിധി 30 വയസ്സാണ്. രജിസ്ട്രേഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് www.rscriyadh.info സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

