സൗദിയിൽ 1,516 പുരാവസ്തു സ്ഥലങ്ങൾ കൂടി രജിസ്റ്റർ ചെയ്തു
text_fieldsസൗദിയിൽ പുതുതായി രജിസ്റ്റർ ചെയ്ത പുരാവസ്തു സ്ഥലങ്ങളിൽ ചിലതിന്റെ ചിത്രം
റിയാദ്: സൗദിയിൽ 1516 പുതിയ പുരാവസ്തു സ്ഥലങ്ങൾ കൂടി പൈതൃക കമീഷൻ രജിസ്റ്റർ ചെയ്തു, ഇതോടെ ദേശീയ പുരാവസ്തുക്കളുടെ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്ത ആകെ സ്ഥലങ്ങളുടെ എണ്ണം 11,577 ആയി. പുതുതായി രജിസ്റ്റർ ചെയ്ത സ്ഥലങ്ങളിൽ റിയാദിലെ 1,100 സ്ഥലങ്ങൾ ഉൾപ്പെടുന്നു. കൂടാതെ അൽബഹ മേഖലയിൽ 184 ഉം തബൂക്കിൽ 85 ഉം വടക്കൻ അതിർത്തികളിൽ 70 ഉം ജിദ്ദയിൽ മൂന്നും സ്ഥലങ്ങൾ ഉൾപ്പെടും.
പുരാവസ്തു കേന്ദ്രങ്ങളുടെ അടിത്തറ വികസിപ്പിക്കുക, അവയെ സംരക്ഷിക്കുക, ഭാവി തലമുറകൾക്ക് അവയുടെ സുസ്ഥിരത ഉറപ്പാക്കുന്ന വിധത്തിൽ വികസിപ്പിക്കുക, അങ്ങനെ ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സമൂഹജീവിതത്തിൽ സാംസ്കാരിക പൈതൃകത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനും സംഭാവന നൽകുക എന്നിവയാണ് രജിസ്ട്രേഷന്റെ ലക്ഷ്യം.
സൗദി പൈതൃകത്തിന്റെ സമ്പന്നതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന, രാജ്യത്തെ പുരാവസ്തു സ്ഥലങ്ങൾ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പൈതൃക കമ്മീഷന്റെ നിരന്തരമായ ശ്രമങ്ങളുടെ വിപുലീകരണമാണ് ദേശീയ പുരാവസ്തുക്കളുടെ രജിസ്റ്ററിലേക്കുള്ള ഈ കൂട്ടിച്ചേർക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

