തീർഥാടകരുടെ സഞ്ചാരപാതയിൽ 150 ആംബുലൻസുകൾ
text_fieldsമക്ക: തീർഥാടകർ കടന്നു പോകുന്ന വിവിധ റോഡുകളിൽ സൗദി റെഡ് ക്രസൻറ് അതോറിറ്റി ഫീൽഡ് സജ്ജീകരണം വർധിച്ചു. അടിയന്തര സേവനത്തിന് 150 ആംബുലൻസുകൾ ഒരുക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടുമ്പോൾ ഉടനടി പ്രതികരിക്കാനും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ലക്ഷ്യമിട്ടുള്ള പ്രത്യേക ഫീൽഡ് ടീമുകളാണ് ഈ യൂനിറ്റുകളുടെ മേൽനോട്ടം വഹിക്കുന്നത്.
300 പാരാമെഡിക്കൽ, സ്പെഷലിസ്റ്റ് ജീവനക്കാർ ഈ യൂനിറ്റുകളിൽ പ്രവർത്തിക്കുന്നു. ആംബുലൻസുകളിൽ ആവശ്യമായ അടിയന്തര പരിചരണം ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

