ജിദ്ദയിലെ തീരപ്രദേശം സംരക്ഷിക്കാൻ 15 പുതിയ ബോട്ടുകൾ
text_fieldsജിദ്ദയിലെ തീരപ്രദേശം സംരക്ഷിക്കാൻ മുനിസിപ്പാലിറ്റി 15 പുതിയ ബോട്ടുകൾ രംഗത്തിറക്കിയപ്പോൾ
ജിദ്ദ: ചെങ്കടലിന്റെ തീരപ്രദേശത്ത് സമുദ്ര നിരീക്ഷണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ജിദ്ദ മുനിസിപ്പാലിറ്റി 15 പുതിയ മറൈൻ ബോട്ടുകൾ രംഗത്തിറക്കി. സൗത്ത് അബ്ഹുറിലെ മുനിസിപ്പാലിറ്റി മറീനയിലാണ് പുതിയ ബോട്ടുകൾ പുറത്തിറക്കുന്ന ചടങ്ങ് നടന്നത്.
സൗദി റെഡ് സീ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഫഹദ് ടുണിസി, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റെഡ് സീ അതോറിറ്റിയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും പേരിൽ സമുദ്ര നിരീക്ഷണത്തിന്റെ ഉത്തരവാദിത്തം മുനിസിപ്പാലിറ്റിയെ ഏൽപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
തീരദേശ സംരക്ഷണ, നിരീക്ഷണ ഏജൻസിയെക്കുറിച്ചും രക്ഷാപ്രവർത്തനങ്ങളിലും തീരദേശ റിസോർട്ടുകളും സ്ഥാപനങ്ങളും നിരീക്ഷിക്കുന്നതിലും അതിന്റെ പങ്കിനെക്കുറിച്ച അവതരണവും ചടങ്ങിൽ നടന്നു. പുതിയ നിരീക്ഷണ ബോട്ടുകൾ ഫീൽഡ് നിരീക്ഷണത്തിന്റെ കാര്യക്ഷമതയും സമുദ്ര സുരക്ഷയും വർധിപ്പിക്കുന്നതിന് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

