Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിലാളികൾക്ക്​ ഹജ്ജ്...

തൊഴിലാളികൾക്ക്​ ഹജ്ജ് ചെയ്യാൻ 15 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി

text_fields
bookmark_border
തൊഴിലാളികൾക്ക്​ ഹജ്ജ് ചെയ്യാൻ 15 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി
cancel

ജിദ്ദ: സൗദിയിൽ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വിദേശികളടക്കമുള്ള എല്ലാ ജോലിക്കാർക്കും ഹജ്ജ് കർമം നിർവഹിക്കുന്നതിനായി 10 മുതൽ 15 ദിവസം വരെ ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 പ്രകാരമാണ് ഹജ്ജ് തീർത്ഥാടനത്തിനുള്ള അവധി നിശ്ചയിച്ചിട്ടുള്ളത്. തൊഴിലാളികൾക്ക് തങ്ങളുടെ മതപരമായ കർത്തവ്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതി​െൻറ ഭാഗമായാണ് മന്ത്രാലയം ഈ വ്യവസ്ഥകൾ വീണ്ടും ഓർമിപ്പിച്ചത്.

നിലവിലുള്ള തൊഴിലുടമയ്ക്ക് കീഴിൽ കുറഞ്ഞത് രണ്ട് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവുക. ഒരാളുടെ സേവനകാലയളവിൽ ഒരു തവണ മാത്രമേ ഇത്തരത്തിൽ ശമ്പളത്തോടു കൂടിയ ഹജ്ജ് അവധി അനുവദിക്കുകയുള്ളൂ. ജീവിതത്തിൽ ഇതുവരെ ഹജ്ജ് നിർവഹിക്കാത്തവർക്കാണ് ഈ നിയമപ്രകാരം മുൻഗണന നൽകേണ്ടത്. നേരത്തെ ഹജ്ജ് ചെയ്തവർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

പെരുന്നാൾ അവധി ഉൾപ്പെടെ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസവുമാണ് ഈ അവധി ലഭിക്കുക. അതേസമയം, സ്ഥാപനത്തി​െൻറ പ്രവർത്തന ആവശ്യങ്ങൾ കണക്കിലെടുത്ത് ഓരോ വർഷവും എത്ര ജീവനക്കാർക്ക് ഹജ്ജ് അവധി നൽകണം എന്ന് തീരുമാനിക്കാനുള്ള അധികാരം തൊഴിലുടമയിൽ നിക്ഷിപ്തമാണ്. ഹജ്ജ് നിർവഹിക്കുക എന്നത് തൊഴിലാളികളുടെ അവകാശമാണെന്നും സ്പോൺസർക്ക് കീഴിൽ നിശ്ചിത സേവന കാലാവധി പൂർത്തിയാക്കിയവർക്ക് നിയമപരമായ ഈ ആനുകൂല്യം ലഭ്യമാകുമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paid leavesoudinewshajj
News Summary - 15 days of paid leave for employees to perform Hajj.
Next Story