ഗസ്സക്ക് സൗദി അറേബ്യയുടെ 1.5 കോടി ഡോളർ സഹായം
text_fieldsജിദ്ദ: ഗസ്സക്ക് സഹായമായി സൗദി അറേബ്യ 1.5 കോടി ഡോളർ നൽകി. ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ.ആർ.ഡബ്ല്യു.എ മുഖേന ആദ്യഘട്ട സഹായമായി ഈ തുക കൈമാറിയത്. കിങ് സൽമാൻ റിലീഫ് സെൻററാണ് പണം എത്തിച്ചത്. ഭക്ഷ്യസുരക്ഷ, പാർപ്പിടം, ഭക്ഷ്യേതര വസ്തുക്കൾ, അടിയന്തര ആരോഗ്യം, ജലം, പരിസ്ഥിതി ശുചിത്വം എന്നീ മേഖലകളിൽ ഗസ്സയിലെ ജനങ്ങൾക്കുള്ള അടിയന്തര മാനുഷിക സഹായമെന്ന നിലയിലാണിത്. ഗസ്സ മുനമ്പിൽ ദുരിതമനുഭവിക്കുന്നവർക്കായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന ഏക അന്താരാഷ്ട്ര സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ.
അതേസമയം, ഗസ്സയിലെ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമായി പാർപ്പിട, ഭക്ഷണ വസ്തുക്കൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിൽ തുടരുകയാണ്. 175 ടൺ ഭക്ഷ്യ, പാർപ്പിട വസ്തുക്കളാണ് ഇതിനകം ഗസ്സയിലെ ജനങ്ങൾക്കായി വ്യോമമാർഗം അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

