സൗദിയിൽ പുതുതായി 147 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതുതായി 147 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എ ണ്ണം 2752 ആയി. ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് അപ്ഡേറ്റ്സിന് വേണ്ടിയുള്ള വെബ്സൈറ്റാണ് ചൊവ്വാഴ്ച രാവ ിലെ 9.35ന് ഇൗ വിവരം അറിയിച്ചത്. രോഗബാധിതരിൽ 2163 പേർ ചികിത്സയിലാണ്. 38 പേർ മരിച്ചു. 551 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച മാത്രം 203 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ക്രമാതീതമായി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഭാഗങ്ങളിൽ ആ്യന്തര മന്ത്രാലയം തിങ്കളാഴ്ച രാത്രി മുതൽ അനിശ്ചിതകാലത്തേക്ക് 24 മണിക്കൂർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.
റിയാദ്, ദമ്മാം, ജിദ്ദ ഉൾപ്പെടെ രാജ്യത്തിെൻറ ഒട്ടുമിക്ക മേഖലകളിലും മുഴുവൻ സമയത്തേക്ക് കർഫ്യൂ നീട്ടുകയായിരുന്നു. രാവിലെ ആറിനും ഉച്ചക്ക് ശേഷം മൂന്നിനും ഇടയിൽ ആഹാരം, ചികിത്സ എന്നീ ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം. ഇൗ സമയത്ത് ഡ്രൈവറെ കൂടാതെ ഒരാൾക്ക് കൂടി ഇൗ പറഞ്ഞ ആവശ്യങ്ങൾക്ക് മാത്രം വാഹനത്തിൽ സഞ്ചരിക്കുകയും ചെയ്യാം. നിരോധനാജ്ഞ നിലവിലുള്ള ഒരു പ്രദേശം വിട്ടും ആർക്കും പുറത്തുപോകാനാവില്ല. പുറത്തുള്ളവർക്ക് ഇൗ ഭാഗങ്ങളിലേക്ക് പ്രവേശിക്കാനുമാവില്ല. അത്യാവശ്യ സേവന മേഖലകളെ മാത്രം നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയിൽ മുൻദിവസങ്ങളെ പോലെ തന്നെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സൂപർമാർക്കറ്റുകളും ബഖാലകളും റസ്റ്റോറൻറുകളും തുറന്നിട്ടുണ്ട്. രാവിലെ ആറ് മുതൽ ഉച്ചക്ക് ശേഷം മൂന്നുവരെയുള്ള സമയത്തിനിടയിൽ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ആളുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങുന്നുമുണ്ട്. അനാവശ്യമായി വാഹനങ്ങൾ ഒാടുന്നതും ജനങ്ങൾ നിരത്തിലിറങ്ങുന്നതും തടയാൻ സുരക്ഷാ വിഭാഗങ്ങൾ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
