Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ ഇന്ന് 146 പുതിയ രോഗികളും 231 രോഗമുക്തിയും

text_fields
bookmark_border
മരണം: 2, ചികിത്സയിലുള്ളവർ: 4,153, ഗുരുതരാവസ്ഥയിലുള്ളവർ: 59
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 146 രോഗികളും 231 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,994 ഉം രോഗമുക്തരുടെ എണ്ണം 7,39,767 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,074 ആയി.

നിലവിൽ 4,153 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 59 പേർ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.24 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 37, റിയാദ് 27, മദീന 18, മക്ക 18, ത്വാഇഫ് 14, അബഹ 5, ജിസാൻ 5, ദമ്മാം 5.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 146 new covid patients in Saudi Arabia
Next Story