Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 145 പുതിയ കോവിഡ് രോഗികൾ; 335 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
മരണം: 1, ചികിത്സയിലുള്ളവർ: 9,061, ഗുരുതരാവസ്ഥയിലുള്ളവർ: 308
സൗദിയിൽ ഇന്ന് 145 പുതിയ കോവിഡ് രോഗികൾ; 335 പേർക്ക്​ രോഗമുക്തി
cancel

ജിദ്ദ: സൗദിയിൽ പുതുതായി 145 പുതിയ രോഗികളും 335 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,769 ഉം രോഗമുക്തരുടെ എണ്ണം 7,30,690 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,018 ആയി. നിലവിൽ 9,061 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 308 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.58 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 47, ജിദ്ദ 15, മദീന 9, മക്ക 9, ത്വാഇഫ് 6, ദമ്മാം 6, അബഹ 5, ഹുഫൂഫ് 5. സൗദിയിൽ ഇതുവരെ 6,18,65,903 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 145 new covid patients in Saudi today; 335 people were cured
Next Story