Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിൽ പോയിട്ട്​ 14...

നാട്ടിൽ പോയിട്ട്​ 14 വർഷം: ജോൺ എയർപോർട്ടിൽനിന്ന്​ മടങ്ങിയത്​ 24 തവണ

text_fields
bookmark_border
നാട്ടിൽ പോയിട്ട്​ 14 വർഷം: ജോൺ എയർപോർട്ടിൽനിന്ന്​ മടങ്ങിയത്​ 24 തവണ
cancel
camera_alt

ജോൺ

ദമ്മാം: നാട്ടിൽ പോയിട്ട്​ 14 വർഷം. നാട്ടിൽ പോകാനായി എയർപോർട്ടിൽ പോയി യാത്ര മുടങ്ങി മടങ്ങിയത്​ 24 തവണ. തമിഴ്​നാട്​ മാർത്താണ്ഡം സ്വദേശി ജോണിനാണ്​ (36) ഇൗ ദുർഗതി.14 വർഷം​ മുമ്പ്​ സൗദിയിലെത്തിയതി​െൻറ മൂന്നാം ദിവസം താമസ സ്ഥലത്ത്​ കവർച്ച​െക്കത്തിയവരുമായുണ്ടായ അടിപിടിയിൽ പൊലീസ്​ കേസുണ്ടായതാണ്​ ഉൗരാക്കുടുക്കായത്​.​ പൊലീസ്​ കേസ്​ മൂലമുള്ള 'മത്​ലൂബ്​' എന്ന നിയമക്കുരുക്കാണ്​ ഇൗ ചെറുപ്പക്കാര​െൻറ നാട്ടിലേക്കുള്ള യാത്രയെ തടയുന്നത്​. ദമ്മാമിലെത്തി മൂന്നാം ദിവസം പുറത്തുപോയി വരു​േമ്പാൾ താമസ സ്ഥലത്തിനടുത്ത്​ ഒരു സ്വദേശി പയ്യൻ കാലുമുറിഞ്ഞ്​ ചോരവാർന്ന്​ നിൽക്കുന്നത്​ ജോണി​െൻറ ശ്രദ്ധയിൽ പെട്ടു. നാട്ടിൽവെച്ചുള്ള സേവനശീലം കാരണം ജോൺ ഇയാളുടെ അടുത്തെത്തി ചോര കഴുകിക്കളഞ്ഞ്​ കുടിക്കാൻ വെള്ളം നൽകി. ശേഷം മുറിയിലേക്ക്​ പോയ ജോണിന്​ പിറകെ ഇയാളും എത്തി. അൽപം കഴിഞ്ഞപ്പോഴേക്കും മറ്റ്​ 11 പേർകൂടി മുറിയിലേക്ക്​ ഇരച്ചുകയറി.

മുറിയിലുള്ള സാധനങ്ങൾ കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. എന്നാൽ, മുറിയിലുണ്ടായിരുന്ന മറ്റ്​ അഞ്ചുപേർ ഇതിനെ ചെറുക്കുകയും വലിയ സംഘട്ടനം ഉണ്ടാവുകയും ചെയ്​തു.ഈ സമയത്ത്​ തൊട്ടടുത്ത ബൂഫിയയിലെ മലയാളി പൊലീസിനെ വിളിച്ചുവരുത്തി. അന്ന്​ പൊലീസ്​ സ്​റ്റേഷനിൽ മറ്റുള്ളവരോടൊപ്പം ഹാജരായ ജോണിന്​ ഒരു ദിവസം ജയിലിലും കിടക്കേണ്ടിവന്നു. കൂടെയുള്ള മൂന്നുപേർ ഇഖാമയില്ലാത്ത കാരണത്താൽ ആറുമാസത്തെ തടവിനുശേഷം നാടുകടത്തപ്പെട്ടു. ഇൗ പ്രശ്​നങ്ങൾക്കുശേഷം പലവിധ ജോലികൾ ചെയ്​ത് പ്രവാസം തുടരുന്നതിനിടെ ​ േജാൺ​ ഏഴുവർഷത്തിനുശേഷം ആദ്യമായി നാട്ടിൽ പോകാനൊരുങ്ങി. അപ്പോഴാണ്​ പഴയ പൊലീസ്​ കേസ്​ വലിയ നിയമക്കുരുക്കായി കിടക്കുകയാണെന്നും അത്​ മൂലം യാത്ര നടക്കില്ലെന്നും അറിഞ്ഞത്​.

പിന്നീടും​ നാട്ടിൽ പോകാനുള്ള നിരന്തര ശ്രമങ്ങൾ നടത്തി. പലതവണ നാടുകടത്തൽ കേന്ദ്രത്തിൽ എത്തി. അവിടെ നിന്ന്​ എക്​സിറ്റ്​ അടിച്ച്​​ വിമാനത്താവളത്തിൽ പോയി വിരലടയാളം പതിക്കു​േമ്പാഴേക്കും പഴയ പൊലീസ്​ വാറൻറ്​​ ഉയർന്നുവരും. അന്ന്​ ശിക്ഷ കഴിഞ്ഞ്​ നാട്ടിൽ പോയവരുൾ​െപ്പടെ സംഘമായാണ്​ വാറൻറ്​​ രേഖപ്പെടുത്തിയിരിക്കുന്നത്​. അതിനാൽ ജോണി​െൻറ മാത്രമായി വാറൻറ്​​ ഒഴിവാക്കാൻ സാധിക്കുന്നില്ല എന്നതാണ്​ പ്രശ്​നം. നിരവധി തവണ പല ഉന്നതരുടെയും ഇടപെടലുകൾക്കൊടുവിൽ ജോൺ നാട്ടിൽ പോകാൻ തുനിഞ്ഞെങ്കിലും വിമാനത്താവളത്തിൽനിന്ന്​ തിരിച്ചയക്കപ്പെട്ടു.

ഇനിയും എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന ജോൺ നിലവിൽ സാമൂഹിക പ്രവർത്തകൻ നാസ്​ വക്കത്തി​െൻറ സഹായം തേടിയിരിക്കുകയാണ്​. ഇതിനിടയിൽ ജോണിന്​ നഷ്​ടങ്ങൾ ഒരുപാട്​ സംഭവിച്ചു. നേര​േത്ത ഉറപ്പിച്ചുവെച്ച വിവാഹം മുടങ്ങി. അടുത്ത ബന്ധുക്കളിൽ പലരും മരിച്ചു പിരിഞ്ഞു. മുറിവേറ്റ ഒരാൾക്ക്​ കുടിവെള്ളം കൊടുത്തത്​ വലിയ തെറ്റായോ എന്നാണ്​ ജോൺ ഇപ്പോൾ സ്വന്തം മനഃസാക്ഷിയോട്​ ചോദിക്കുന്നത്​. എല്ലാ കടമ്പകളും കടന്ന്​​ നാട്ടിലെത്തുന്ന ദിനവും സ്വപ്​നംകണ്ട്​ കഴിയുകയാണ്​ ഇൗ ഹതഭാഗ്യൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportJohn
Next Story