Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീർഥാടകർക്ക് മാത്രമായി 'സൗദിയ'യുടെ 14 വിമാനങ്ങൾ
text_fieldsbookmark_border
തീർഥാടകർക്ക് വേണ്ടിയുള്ള സൗദി എയർലൈൻസ് വിമാനം (ഫയൽ ചിത്രം)
ജിദ്ദ: ഹജ്ജ് തീർഥാടകരുടെ യാത്രക്ക് മാത്രമായി സൗദി എയർലൈൻസ് 14 വിമാനങ്ങൾ ഒരുക്കി.തീർഥാടകരെ പുണ്യഭൂമിയിലെത്തിക്കുന്നതിന് 15 സ്റ്റേഷനുകളിൽ നിന്ന് 268 അന്താരാഷ്ട്ര സർവിസുകളും ആറ് സ്റ്റേഷനുകളിൽനിന്ന് 32 ആഭ്യന്തര സർവിസുകളും നടത്തും. ഏകദേശം 100 ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിൽനിന്നുള്ള ഷെഡ്യൂൾ ചെയ്തതും അധികവുമായ സർവിസുകൾക്ക് പുറമെയാണിത്.
ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് തീർഥാടകരെ എത്തിക്കുന്നതെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി.യാത്രയുടെ എല്ലാ ഘട്ടങ്ങളിലും എല്ലാ സേവന സൈറ്റുകളിലും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള എല്ലാ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോകുന്ന സമയത്ത് അനുയോജ്യമായ വിമാനങ്ങളും സീറ്റുകളും ഒരുക്കുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.
Next Story

