Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിൽപ്രശ്​നത്തിലായ...

തൊഴിൽപ്രശ്​നത്തിലായ 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു

text_fields
bookmark_border
തൊഴിൽപ്രശ്​നത്തിലായ 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു
cancel

റിയാദ്: 11 മാസമായി ശമ്പളമില്ലാതെയും ഭക്ഷണത്തിന്​ നിവൃത്തിയില്ലാതെയും ദുരിതം തിന്ന്​ കഴിയുകയായിരുന്ന 14 ഇന്ത്യൻ തൊഴിലാളികൾ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ സ്വദേശത്തേക്ക്​ മടങ്ങി. റിയാദ്​ നദീമിലെ ഒരു റെഡിമിക്സ് കമ്പനിയിലെ തൊഴിലാളികളാണിവർ. ഇഖാമ പുതുക്കാതെ നിയമകുരുക്കിലുമായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശംബളത്തിനും ഭക്ഷണത്തിനുള്ള പണത്തിനും നിരന്തരം ആവശ്യമുന്നയിച്ചപ്പോൾ കമ്പനിയുടമകൾ താമസ സ്ഥലത്ത്​ നിന്നും ഇറക്കി വിടുകയായിരുന്നത്രെ.

ചാരിറ്റി ഓഫ് പ്രവാസി മലയാളി എന്ന സംഘടനയുടെ ഭാരവാഹികളായ​ അയൂബ് കരൂപ്പടന്നയും ജയന്‍ കൊടുങ്ങല്ലൂരും ഇവരുടെ പ്രയാസം അറിഞ്ഞ്​ സഹായിക്കാൻ രംഗത്ത്​ എത്തുകയായിരുന്നു. കമ്പനി മാനേജുമ​​െൻറുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കമ്പനി വിറ്റതാണെന്നും പുതിയ മാനേജ്​മ​​െൻറിന്​ ഇൗ തൊഴിലാളികളെ ആവശ്യമില്ലെന്നുമാണ്​ അവർ അറിയിച്ചത്​. എന്നാൽ പഴയ കമ്പനി പേരുമാറ്റി പ്രവർത്തിക്കുകയാണെന്ന്​ മനസിലായപ്പോൾ തൊഴിലാളികളും സാമൂഹിക പ്രവർത്തകരും ലേബർ കോടതിയിൽ കേസ്​ കൊടുത്തു. നിജസ്ഥിതി മനസിലാക്കിയ കോടതി തൊഴിലാളികളെ കമ്പനി വക താമസസ്ഥലത്ത്​ താമസിപ്പിക്കാൻ ഉത്തരവിട്ടു. പ്രശ്​നപരിഹാരത്തിനുള്ള നടപടികളും ആരംഭിച്ചു.

ഭക്ഷണത്തിനുള്ള അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും സാമൂഹിക പ്രവർത്തകർ നൽകി. മൂന്ന്​ മാസത്തിന്​ ശേഷം കോടതി തൊഴിലാളികൾക്ക്​ അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിൻപ്രകാരം സ്‌പോൺസർക്ക്​ സർക്കാറിൽനിന്നുള്ള സേവനങ്ങളും മറ്റ്​ ഇടപാടുകളും മരവിപ്പിച്ചു. ഇതോടെ പ്രശ്​നപരിഹാരത്തിന്​ കമ്പനിയുടമകൾ സന്നദ്ധരായി. കോടതിക്ക്​ പുറത്തുനടന്ന ഒത്തുതീർപ്പ്​ പ്രകാരം ആറു മാസത്തെ ശമ്പള കുടിശിക നൽകാനും ഫൈനൽ എക്സിറ്റ്​ നല്‍കാനും കമ്പനിയുടമകൾ സമ്മതിക്കുകയും തൊഴിലാളികൾ ഇന്ത്യയിലേക്ക്​ മടങ്ങുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newslaboursjob issue
News Summary - 14 indian labours who in job issue reached home-saudi-gulfnews
Next Story