Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​രാ​ഴ്ച​ക്കി​ടെ...

ഒ​രാ​ഴ്ച​ക്കി​ടെ 13,939 വി​ദേ​ശി നി​യ​മ​ലം​ഘ​ക​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
arrest
cancel

അ​ൽ​ഖോ​ബാ​ർ: ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 13,939 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ജൂ​ലൈ 27 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ര​ണ്ടു​ വ​രെ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷാ​സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

7894 താ​മ​സ​ലം​ഘ​ക​രും 3839 അ​തി​ർ​ത്തി​സു​ര​ക്ഷാ​ച​ട്ട ലം​ഘ​ക​രും 2206 തൊ​ഴി​ൽ, നി​യ​മ ലം​ഘ​ക​രും അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 933 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​തി​ൽ 41 ശ​ത​മാ​നം യ​മ​നി​ക​ളും 58 ശ​ത​മാ​നം ഇ​ത്യോ​പ്യ​ക്കാ​രും ഒ​രു ശ​ത​മാ​നം മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണ്.

44 പേ​ർ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യി. താ​മ​സ-​തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യും അ​ഭ​യം​ന​ൽ​കു​ക​യും ചെ​യ്‌​ത​വ​രും അ​വ​രെ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​മാ​യ അ​ഞ്ചു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. മൊ​ത്തം 37,794 നി​യ​മ​ലം​ഘ​ക​ർ നി​ല​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ട്.

അ​തി​ൽ 31,222 പു​രു​ഷ​ന്മാ​രും 6572 സ്ത്രീ​ക​ളു​മാ​ണ്. ഇ​വ​രി​ൽ 31,109 നി​യ​മ​ലം​ഘ​ക​രെ യാ​ത്രാ​രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് അ​വ​രു​ടെ ന​യ​ത​ന്ത്ര ഓ​ഫി​സു​ക​ൾ​ക്ക്​ റ​ഫ​ർ ചെ​യ്​​തു. 2019 നി​യ​മ​ലം​ഘ​ക​രു​ടെ ഫ​യ​ലു​ക​ൾ അ​വ​രു​ടെ യാ​ത്രാ റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ കൈ​മാ​റി. 7969 നി​യ​മ​ലം​ഘ​ക​രെ നാ​ടു​ക​ട​ത്തി.

നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യോ ഗ​താ​ഗ​ത, പാ​ർ​പ്പി​ട​സൗ​ക​ര്യ​ങ്ങ​ൾ ഏ​​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്​​താ​ൽ 15 വ​ർ​ഷം വ​രെ ത​ട​വും പ​ര​മാ​വ​ധി 10 ല​ക്ഷം റി​യാ​ൽ പി​ഴ​യും ശി​ക്ഷ​യാ​യി ന​ൽ​കു​മെ​ന്നും വാ​ഹ​ന​ങ്ങ​ളും താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ക​ണ്ടു​കെ​ട്ടു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം താ​ക്കീ​ത് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestforeign law Violators
News Summary - 13939 foreign law violators arrested in one week
Next Story