Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഴിമതി കേസിൽ അഞ്ച്...

അഴിമതി കേസിൽ അഞ്ച് സൗദി​ മന്ത്രാലയങ്ങളിലെ 131 ഉദ്യോഗസ്ഥർ അറസ്​റ്റിൽ

text_fields
bookmark_border
അഴിമതി കേസിൽ അഞ്ച് സൗദി​ മന്ത്രാലയങ്ങളിലെ 131 ഉദ്യോഗസ്ഥർ അറസ്​റ്റിൽ
cancel

റിയാദ്: സൗദി അറേബ്യയിൽ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തിൽ 430 ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും 131 പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആൻറി-കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.

അഴിമതി തടയുന്നതി​െൻറ ഭാഗമായി കഴിഞ്ഞ മാസത്തിൽ 2,338 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത 430 സംശയാസ്പദരിൽ നിന്നുമാണ് 131 പേരുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്. ഇവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് നസഹ ഈ വിവരങ്ങൾ വ്യക്തമാക്കിയത്.

ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് എന്നീ അഞ്ച് മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newscorruption casearrestedSaudi Arabia
News Summary - അഴിമതി കേസിൽ അഞ്ച് സൗദി​ മന്ത്രാലയങ്ങളിലെ 131 ഉദ്യോഗസ്ഥർ അറസ്​റ്റിൽ
Next Story