അഴിമതിക്കേസിൽ 131 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
text_fieldsറിയാദ്: സൗദി എട്ട് സർക്കാർ സ്ഥാപനങ്ങളിലെ 131 ജീവനക്കാരെ അഴിമതിക്കേസിൽ അറസ്റ്റു ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) അറിയിച്ചു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കൈക്കൂലി, സ്വാധീന ഇടപാട് എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട 370 പേർക്കെതിരെ അന്വേഷണം നടത്തിയതായും അതോറിറ്റി പറഞ്ഞു. ഫെബ്രുവരി മാസത്തിൽ നസഹ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റിവ് കേസുകൾ അന്വേഷിക്കുകയും 3,466 പരിശോധന റൗണ്ടുകൾ നടത്തുകയും ചെയ്തു.
പിടിയിലായവർ ആഭ്യന്തരം, പ്രതിരോധം, നാഷനൽ ഗാർഡ്, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റികൾ-പാർപ്പിടം-മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, ജനറൽ തുറമുഖ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അതോറിറ്റി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

