റബീഉൽ ആഖിർ മാസത്തിൽ ഇരു ഹറമുകളിലുമായി എത്തിയത് 1.3 കോടി തീർഥാടകർ
text_fieldsജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും റബീഉൽ ആഖിർ മാസത്തിൽ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണം 13,029,471 ആയതായി ഹറമൈൻ കാര്യാലയം അറിയിച്ചു.
മസ്ജിദുൽ ഹറാമിൽ ആകെ സന്ദർശകരുടെ എണ്ണം: 4,197,055 ആണ്. ഇവരിൽ ഉംറ തീർഥാടകരുടെ എണ്ണം 2,887,516. ഹിജ്‌റ് ഇസ്മാഈലിൽ വെച്ച് നമസ്കരിച്ചവരുടെ എണ്ണം: 22,786, മദീന മസ്ജിദുന്നബവിയിലെത്തിയ ആകെ സന്ദർശകരുടെ എണ്ണം 179,088,5. ഇവരിൽ റൗദ ശരീഫിൽ നമസ്കരിച്ചവർ 355,532.
സന്ദർശകരുടെയും തീർഥാടകരുടെയും എണ്ണം കൃത്യമായി നിരീക്ഷിക്കാൻ മക്കയിലും മദീനയിലും പ്രധാന കവാടങ്ങളിൽ സെൻസർ റീഡറുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യയാണ് അതോറിറ്റി ഉപയോഗിക്കുന്നത്.
തീർഥാടകരുടെ പ്രവാഹത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കാനും തിരക്ക് നിയന്ത്രിക്കാൻ അധികാരികളെ സഹായിക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ നടപ്പിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

