Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമലംഘനം: ജിദ്ദയിൽ...

നിയമലംഘനം: ജിദ്ദയിൽ 120 ലേബർ ക്യാമ്പുകൾ അടച്ചുപൂട്ടി

text_fields
bookmark_border
നിയമലംഘനം: ജിദ്ദയിൽ 120 ലേബർ ക്യാമ്പുകൾ അടച്ചുപൂട്ടി
cancel

ജി​ദ്ദ: ആ​ളു​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ നി​ശ്ച​യി​ച്ച നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 120 ലേ​ബ​ർ ക്യാ​മ്പു​ക​ൾ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി അ​ട​ച്ചു​പൂ​ട്ടി. നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ്​ ഇ​ത്ര​യും താ​മ​സ​സ്ഥ​ല​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ജി​ദ്ദ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​​ത്തോ​ടെ​ മു​നി​സി​പ്പാ​ലി​റ്റി 630 പ​രി​ശോ​ധ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഇ​തു​വ​രെ ന​ട​ത്തി.

അ​ട​ച്ചു​പൂ​ട്ട​ൽ ശി​ക്ഷ​യി​ലേ​ക്ക്​ ക​ട​ക്കാ​ത്ത നി​ര​വ​ധി താ​മ​സ ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​നം ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പി​ഴ​യി​ല്ലാ​തി​രി​ക്കാ​ൻ എ​ത്ര​യും വേ​ഗം പ​ദ​വി​ക​ൾ ശ​രി​യാ​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മു​നി​സി​പ്പ​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള​ പ​രി​ശോ​ധ​ന തു​ട​രും. അ​തോ​ടൊ​പ്പം പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour campsaudiarabia
News Summary - 120 labor camps closed in Jeddah
Next Story