ഫാൽക്കൺ ലേലത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഫാൽക്കണറായി 12 വയസ്സുകാരൻ ഹജ്റസ് മുഹമ്മദ് ഹജ്റസ്
text_fieldsഹജ്റസ് മുഹമ്മദ് ഹജ്റസ് കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേളയിൽ
റിയാദ്: 2025ലെ ഫാൽക്കൺ ലേലത്തിൽ പുതിയ ഫാൽക്കണിനെ സ്വന്തമാക്കിയ 12 വയസ്സുകാരനായ യുവ ഫാൽക്കണർ ഹജ്റസ് മുഹമ്മദ് ഹജ്റസ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേളയിലെ ‘ഫാൽക്കണേഴ്സ് ഓഫ് ദി ഫ്യൂച്ചർ’ മത്സരത്തിനുള്ള തയ്യാറെടുപ്പിനാണ് യുവ ഫാൽക്കണർ ഹജ്റാസ് പുതിയ ഫാൽക്കണിനെ വാങ്ങിയത്. കുട്ടിക്കാലം മുതൽ താൻ ഒരു ഫാൽക്കണറാണെന്നും മൂന്ന് ഫാൽക്കണുകളുടെ ഉടമയാണെന്നും ഹജ്റസ് വിശദീകരിച്ചു. അൽ മൽവാഹ് മത്സരത്തിൽ മുമ്പ് പങ്കെടുത്ത് മികച്ച ഫലങ്ങൾ നേടിയിട്ടുണ്ട്. തന്റെ പുതിയ ഫാൽക്കണിനെ ഉടൻ പരിശീലിപ്പിക്കാനും വെല്ലുവിളിക്ക് തയാറെടുക്കാനുമുള്ള ഉദ്ദേശ്യത്തെക്കുറിച്ചും ഹജ്റസ് പറഞ്ഞു. ഫാൺകൺ ലേല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാങ്ങുന്നവരിൽ ഒരാളാണ് ഹിജ്റസ്. മുഴുവൻ വിൽപന പ്രക്രിയയും പൂർത്തിയാക്കി ഫാൽക്കണിനെ തന്റെ പേരിൽ രജിസ്റ്റർ ചെയ്തതോടെ ഫാൽക്കൺ ലോകത്തിലെ തന്റെ ആദ്യകാല കരിയറിൽ ഒരു പുതിയ നേട്ടം കൂടി ചേർത്തിരിക്കുകയാണ് ഈ യുവ ഫാൽക്കണർ.
ഫാൽക്കൺ ബ്രീഡിങ് ഫാം ലേലത്തിലെ ‘ഫാൽക്കണർ ഓഫ് ദി ഫ്യൂച്ചർ’ പവലിയൻ ഹജ്റസിനെ പോലുള്ള ഫാൽക്കൺ പ്രമികളെ ഫാൽക്കൺ ലോകത്തേക്ക് കൊണ്ടുവരുന്നതിനാണ് സൗദി ഫാൽക്കൺ ക്ലബ് ഒരുക്കിയിരിക്കുന്നത്. പരിശീലന ഉപകരണങ്ങൾ, വേട്ടയാടൽ വിദ്യകൾ, പരിചരണം എന്നിവ പ്രദർശിപ്പിച്ചുകൊണ്ട് യുവാക്കളെ ഈ പുരാതന ഹോബിയുടെ രഹസ്യങ്ങളിലേക്ക് പവിലിയൻ പരിചയപ്പെടുത്തുന്നു. വിദഗ്ധരുടെ മേൽനോട്ടത്തിൽ യുവ ഫാൽക്കണർമാരുടെ പങ്കാളിത്തത്തിന്റെ ദൃശ്യ പ്രദർശനങ്ങൾക്ക് പുറമേ, ഈ പൈതൃകത്തെക്കുറിച്ചുള്ള അവബോധവും അഭിനിവേശവും വളർത്താൻ സഹായിക്കുന്നു. പ്രത്യേക മത്സരങ്ങളിലൂടെയും യുവ ഫാൽക്കണൻമാർക്കുള്ള തുടർച്ചയായ പിന്തുണയിലൂടെയും സൗദി ഫാൽക്കൺ ക്ലബ് ഭാവി തലമുറകൾക്ക് ഫാൽക്കൺ മേഖലയിലെ വിവിധങ്ങളായ അറിവുകളും പരിശീലനങ്ങളും കൈമാറാൻ ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

