Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്ന്​ 2782...

സൗദിയിൽ ഇന്ന്​ 2782 പേർ സുഖംപ്രാപിച്ചു​; 12 മരണം

text_fields
bookmark_border
covid-19-negative
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുന്നു. ചൊവ്വാഴ്​ച 1931 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത്​  2782 ആളുകളാണ്​. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 76726 ആയെങ്കിലും ചികിത്സയിലുള്ളത്​ 27865 പേർ മാത്രമാണ്​. 

രാജ്യമൊട്ടാകെ ഇതിനകം 48,450 പേർ  രോഗമുക്തി നേടി. ആ​േരാഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും ഒ​രുപോലെ ആശ്വാസം പകർന്ന്​ രോഗമുക്തി നിരക്ക്​ സൗദിയിൽ ഉയരുകയാണ്​.​ എന്നാൽ, കഴിഞ്ഞ​ 24  മണിക്കൂറിനിടെ രാജ്യത്ത്​ 12 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. മൂന്നുപേർ സൗദികളാണ്​. ബാക്കി വിവിധ രാജ്യക്കാരും. മക്ക (8), മദീന (1), ജിദ്ദ (1), ദമ്മാം (1), ത്വാഇഫ് (1)​  എന്നിവിടങ്ങളിലാണ്​ മരണം. 

45നും 76നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇതോടെ മൊത്തം മരണസംഖ്യ 411 ആയി. രാജ്യത്ത്​ വിവിധ ആശുപത്രികളിലായി  ചികിത്സയിൽ കഴിയുന്നതിൽ 397 പേരുടെ നില ഗുരുതരമാണ്​. എന്നാൽ, ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. പുതിയ രോഗികളിൽ 25 ശതമാനം​ സ്​ത്രീകളും 11 ശതമാനം കുട്ടികളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്തസ​േമ്മളനത്തിൽ പറഞ്ഞു​. 

യുവാക്കൾ നാല്​​​​​ ശതമാനവും ബാക്കി  മുതിർന്നവരുമാണ്​. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 45 ശതമാനമാണ്​ സൗദി പൗരന്മാരുടെ എണ്ണം​​. ബാക്കി 55 ശതമാനം മറ്റു രാജ്യക്കാരാണ്​.  കഴിഞ്ഞ 24 മണിക്കൂറിനിടെ 16,664 കോവിഡ്​ പരിശോധനകൾ നടന്നു​. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,38,743 ആയി. രോഗികളെ കണ്ടെത്താൻ  ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 38ാം ദിവസത്തിലെത്തി. 

വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​െൻറ  പരിശോധനക്ക്​​ പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്​. മക്കയിലാണ്​ ഉയർന്ന മരണ  സംഖ്യ. ചൊവ്വാഴ്​ച എട്ടുപേരാണ്​ അവിടെ മരിച്ചത്​. അതോടെ ആകെ മരണസംഖ്യ 190 ആയി. ജിദ്ദയിൽ 115 പേരാണ്​ ഇതുവരെ മരിച്ചത്​. മദീനയിൽ 44ഉം റിയാദിൽ 22ഉം  ദമ്മാമിൽ 11ഉം ആണ്​ ആകെ മരണസംഖ്യ.

പുതിയ രോഗികൾ:
റിയാദ്​ 789, ജിദ്ദ 327, ഹുഫൂഫ്​ 166, ദമ്മാം 143, മക്ക 120, ബുറൈദ 97, ജുബൈൽ 37, ഖത്വീഫ്​ 31, ഖോബാർ 26, തബൂക്ക്​ 17, ത്വാഇഫ്​ 13, മദീന 12, ബേഷ്​ 10, ദഹ്​റാൻ 10,  അൽസഹൻ 9, അൽഖർജ്​ 9, മനാഫ അൽഹുദൈദ 7, അൽജഫർ 6, ഉനൈസ 5, അറാർ 5, തമീർ 5, ഖമീസ്​ മുശൈത്​ 4, ഹാഇൽ 4, ഖുലൈസ്​ 4, ഹുറൈംല 4, ഖിൽവ 4,  അൽനമാസ്​ 3, മഹായിൽ 3, സഫ്​വ 3, നജ്​റാൻ 3, ശറൂറ 3, അൽഹദ 3, മജ്​മഅ 3, സുലൈയിൽ 3, റൂമ 3, സകാക 2,  അബഹ 2, ബിലാസ്​മർ 2, സബ്​ത്​ അൽഅലായ 2,  വാദി ദവാസിർ 2, ഉംലജ്​ 2, ബൽജുറഷി 1, മഖ്​വ 1, അൽറസ്​ 1, അൽബദാഇ 1, ബുഖൈരിയ 1, അൽഖുറയാത്​ 1, ഖുൻഫുദ 1, ദലം 1, മൈസാൻ 1, ഉമ്മു അൽദൂം 1, അഹദ്​  റുഫൈദ 1, അബ്​ഖൈഖ്​ 1, റാസതനൂറ 1, അൽഅയ്​ദാബി 1, ഫൈഫ 1, സാംത 1, അഹദ്​ അൽമസറഹ 1, അദം 1, അല്ലൈത്​ 1, തരീഫ്​ 1, ദവാദ്​മി 1, മുസാഹ്​മിയ 1, ദുർമ 1,  ഹുത്ത ബനീ തമീം 1, താദിഖ്​ 1, അൽമഹാനി 1, ദുബ 1, ഗസല 1. 

മരണസംഖ്യ:
മക്ക 190, ജിദ്ദ 115, മദീന 44, റിയാദ്​ 22, ദമ്മാം 11, ഹുഫൂഫ്​ 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ത്വാഇഫ്​ 3, ബീഷ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​,  അൽബദാഇ 1, തബൂക്ക്​ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsriyadhcovid
News Summary - 12 more covid death in saudi arabiba
Next Story