Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇലക്ട്രിക് കാറുകൾക്ക്...

ഇലക്ട്രിക് കാറുകൾക്ക് മദീനയിൽ 12 ചാർജിങ് പ്ലാറ്റ്‌ഫോമുകൾ

text_fields
bookmark_border
ഇലക്ട്രിക് കാറുകൾക്ക് മദീനയിൽ 12 ചാർജിങ് പ്ലാറ്റ്‌ഫോമുകൾ
cancel
Listen to this Article

ജിദ്ദ: ഇലക്ട്രിക് കാറുകൾക്ക് മദീനയിൽ 12 ചാർജിങ് പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കും. ഇതിനുള്ള നിക്ഷേപ കരാറിൽ മദീന നഗരസഭ ഒപ്പുവെച്ചു. വാഹന ഇലക്ട്രിക് ചാർജിങ് രംഗത്തെ പ്രമുഖ കമ്പനികളുമായി സഹകരിച്ചാണ് മദീനയിലെ സുപ്രധാന സ്ഥലങ്ങളിലും പ്രധാന റോഡുകളിലും ചാർജിങ് പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുന്നത്. നഗരസഭ മേയർ എൻജി. ഫഹദ് ബിൻ മുഹമ്മദ് അൽബാലിഷിയും ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സൊല്യൂഷനായ അൽശരീഫ് എക്സ് കമ്പനി സി.ഇ.ഒ ഡോ. അഹമദ് സിന്ദിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

മദീനയിൽ കൂടുതൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും ഇലക്ട്രിക് വാഹന ഉടമകൾക്കായി ഊർജവിതരണ പ്ലാറ്റ്‌ഫോമുകൾ ഒരുക്കുന്നത് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്. ഇതോടെ കാറുകൾ എളുപ്പത്തിലും സൗകര്യപ്രദമായും ചാർജ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. രാജ്യത്ത് ഇലക്ട്രിക് കാർ വ്യവസായം പ്രാദേശികവത്കരിക്കാനുള്ള ദേശീയ ശ്രമങ്ങൾക്കൊപ്പം പാരിസ്ഥിതിക സുസ്ഥിരത പ്രോഗ്രാമുകളെ പിന്തുണക്കുകയും പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളിൽ നിന്ന് പ്രയോജനം നേടുന്നതിനുള്ള പ്രവണതയെ പിന്തുണക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madinahelectric car charging platform
News Summary - 12 charging platforms in Madinah for electric cars
Next Story